സിനിമ രംഗം അനുകരിക്കാന്‍ ശ്രമിച്ചു; ടിക് ടോക് വീഡിയോ എടുക്കുന്നതിനിടെ യുവതി കുളത്തില്‍ മുങ്ങിമരിച്ചു

ടിക് ടോകില്‍ വീഡിയോ എടുക്കുന്നതിനിടെ 20 കാരി കുളത്തില്‍ മുങ്ങിമരിച്ചു
സിനിമ രംഗം അനുകരിക്കാന്‍ ശ്രമിച്ചു; ടിക് ടോക് വീഡിയോ എടുക്കുന്നതിനിടെ യുവതി കുളത്തില്‍ മുങ്ങിമരിച്ചു

ബംഗലൂരു: ടിക് ടോകില്‍ വീഡിയോ എടുക്കുന്നതിനിടെ 20 കാരി കുളത്തില്‍ മുങ്ങിമരിച്ചു. കര്‍ണാടകത്തിലെ കോലാര്‍ ജില്ലയിലെ പാടത്തിലാണ് സംഭവം.

രണ്ട് മാസം മുന്‍പ് അവസാന വര്‍ഷ ബിഎ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്ന മാല എന്ന യുവതിയാണ് മരിച്ചത്. സെല്‍ഫിയോട് അതീവ താത്പര്യം പ്രകടിപ്പിച്ചിരുന്ന മാല കൃഷിയിടത്തെ കുളത്തിലാണ് മുങ്ങിമരിച്ചത്.

യുവതിയുടെ മൃതദേഹം കണ്ടെത്തിയ ഉടന്‍ ബന്ധുക്കള്‍ ഇക്കാര്യം പൊലീസിനെ അറിയിക്കാതെ സംസ്‌കരിച്ചു. പിന്നാലെ പൊലീസെത്തി മൃതദേഹം തിരിച്ചെടുത്ത് പോസ്റ്റുമോര്‍ട്ടത്തിന് വിട്ടു.

ഏതാണ്ട് 30 അടി വീതിയും 30 അടി നീളവുമുളളതാണ് കുളം. ഇതിന് സംരക്ഷണഭിത്തിയുണ്ടായിരുന്നില്ല. യുവതി ടിക് ടോക് വീഡിയോ എടുക്കാന്‍ ഉപയോഗിച്ചുവെന്ന് കരുതുന്ന മൊബൈല്‍ ഫോണ്‍ കുളത്തില്‍ നിന്ന് കണ്ടെത്താനായില്ല. 

മകള്‍ കാലിത്തീറ്റ വാങ്ങാന്‍ പോയതാണെന്നും അബദ്ധത്തില്‍ കുളത്തില്‍ വീണ് മരിച്ചതാകുമെന്നുമാണ് അച്ഛന്‍ പൊലീസിന് നല്‍കിയ മൊഴി. എന്നാല്‍ ഒരു സിനിമ രംഗം അവതരിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ കാല്‍ വഴുതി കുളത്തിലേക്ക് വീണ് മരിച്ചതെന്നാണ് പൊലീസ് ഭാഷ്യം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com