മറ്റു യുവാക്കളുമായുളള അടുപ്പത്തില്‍ സംശയം; 19കാരിയായ മോഡലിനെ കാമുകന്‍ മുഖം തകര്‍ത്തു കൊന്നു, ക്രൂരത

പെരുമാറ്റത്തില്‍ സംശയം ആരോപിച്ച് മോഡലാവാന്‍ ആഗ്രഹിച്ച 19കാരിയെ കാമുകന്‍ കൊലപ്പെടുത്തി
മറ്റു യുവാക്കളുമായുളള അടുപ്പത്തില്‍ സംശയം; 19കാരിയായ മോഡലിനെ കാമുകന്‍ മുഖം തകര്‍ത്തു കൊന്നു, ക്രൂരത

മുംബൈ: പെരുമാറ്റത്തില്‍ സംശയം ആരോപിച്ച് മോഡലാവാന്‍ ആഗ്രഹിച്ച 19കാരിയെ കാമുകന്‍ കൊലപ്പെടുത്തി. മറ്റു യുവാക്കളുമായുളള അടുപ്പവും സംശയദൃഷ്ട്യയോടെ കണ്ട യുവാവ് പെണ്‍കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. പ്രാദേശികതലത്തില്‍ നടക്കുന്ന ഫാഷന്‍ ഷോകളിലും മറ്റും സജീവമായി പങ്കെടുക്കുകയും മോഡലാവണമെന്ന ആഗ്രഹം വച്ചുപുലര്‍ത്തുകയും ചെയ്തിരുന്ന ഖുഷി പരിഹാറാണ് കൊല്ലപ്പെട്ടത്. നാഗ്പൂര്‍ സ്വദേശിനിയാണ്. പ്രതി അഷ്‌റഫ് ഷെയ്ക്കിനെ പൊലീസ് അറസ്റ്റ് ചെയ്തു. 

മുഖം തകര്‍ന്നനിലയില്‍ ഹൈവേയ്ക്ക് സമീപത്തുനിന്നുമാണ് ഖുഷി പരിഹാറിന്റെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ചോദ്യം ചെയ്യലില്‍ അഷ്‌റഫ് ഷെയ്ക്ക് കുറ്റം സമ്മതിച്ചതായി പൊലീസ് പറയുന്നു.

ജൂലൈ 12ന് ഇരുവരും കാറില്‍ സഞ്ചരിക്കുന്നതിനിടെയാണ് കൊലപാതകം നടന്നത്. പെണ്‍കുട്ടിയുടെ മുഖം തകര്‍ത്താണ് യുവാവ് കൃത്യം നിര്‍വഹിച്ചതെന്ന് പൊലീസ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com