'അച്ഛനും അമ്മയും തമ്മില്‍ എന്നും വഴക്ക്, മരിക്കാന്‍ അനുവാദം തരണം'; രാഷ്ട്രപതിക്ക് പതിനഞ്ചുകാരന്റെ കത്ത്

രാഷ്ട്രപതിയ്ക്ക് കത്ത് അയച്ചാണ് കൗമാരക്കാന്‍ മരിക്കാനായി അനുവാദം തേടിയത്
'അച്ഛനും അമ്മയും തമ്മില്‍ എന്നും വഴക്ക്, മരിക്കാന്‍ അനുവാദം തരണം'; രാഷ്ട്രപതിക്ക് പതിനഞ്ചുകാരന്റെ കത്ത്

ന്യൂഡല്‍ഹി; മാതാപിതാക്കള്‍ തമ്മിലുള്ള വഴക്ക് സഹിക്കാനാവാതെ മരിക്കാന്‍ അനുവാദം ചോദിച്ച് 15 കാരന്‍. രാഷ്ട്രപതിയ്ക്ക് കത്ത് അയച്ചാണ് കൗമാരക്കാന്‍ മരിക്കാനായി അനുവാദം തേടിയത്. തുടര്‍ന്ന് സംഭവത്തെക്കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്ന് ബിഹാറിലെ ബഗല്‍പൂരിലെ ജില്ലാ ഭരണകൂടത്തോട് പ്രധാനമന്ത്രിയുടെ ഓഫിസ് ആവശ്യപ്പെട്ടു. 

മാതാപിതാക്കള്‍ തമ്മിലുള്ള മോശം ബന്ധം സഹിക്കാനാവാതെയാണ് 15കാരന്‍ കത്ത് അയച്ചത്. ബിഹാറില്‍ നിന്നുള്ള കൗമാരക്കാന്‍ ഇപ്പോള്‍ ഝാര്‍ഖണ്ഡിലാണ് താമസിക്കുന്നത്. കുട്ടിയുടെ അച്ഛന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്. അമ്മ പാട്‌നയിലെ ഒരു ബാങ്കില്‍ ജോലി ചെയ്യുകയാണ്. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് ബഗല്‍പുര്‍ ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം ലഭിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. 

രണ്ട് മാസം മുന്‍പാണ് കുട്ടി രാഷ്ട്രപതിയ്ക്ക് കത്ത് അയക്കുന്നത്. തുടര്‍ന്ന് ഈ കത്ത് പ്രധാനമന്ത്രിയുടെ ഓഫീസിന് കൈമാറുകയായിരുന്നു. അച്ഛനും അമ്മയും തമ്മിലുള്ള വഴക്ക് തന്റെ പഠനത്തെ മോശമായി ബാധിക്കുന്നുണ്ട് എന്നാണ് രാഷ്ട്രപതിയ്ക്ക് അയച്ച കത്തില്‍ പറയുന്നത്. തന്റെ അച്ഛന്‍ കാന്‍സര്‍ ബാധിതനാണെന്നും അമ്മ പറയുന്നത് അനുസരിച്ച് സാമൂഹിക വിരുദ്ധമായ കാര്യങ്ങള്‍ ചെയ്യാന്‍ നിര്‍ബന്ധിതനാകുന്നുണ്ടെന്നുമാണ് കുട്ടി ആരോപിക്കുന്നു. വീട്ടിലെ സാഹചര്യങ്ങളില്‍ മടുത്താണ് ജീവിതം അവസാനിപ്പിക്കാന്‍ കുട്ടി തീരുമാനിച്ചത്. 

സംഭവത്തില്‍ അന്വേഷണം നടത്തി നിയമവിധേയമായ നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. മുത്തച്ഛനൊപ്പമായിരുന്നു ചെറുപ്പത്തില്‍ കുട്ടി താമസിച്ചിരുന്നത്. തുടര്‍ന്ന് അച്ഛന്‍ ജോലി ചെയ്യുന്ന സ്ഥലത്തെത്തി പഠനം തുടരുകയായിരുന്നു. അവിഹിത ബന്ധം ആരോപിച്ച് ഇരുവരും പരസ്പരം കേസ് നല്‍കിയിരിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com