രാഷ്ട്രീയത്തെ പിടിച്ചുലച്ച് 'ഓപ്പറേഷന്‍ കമല' പുറത്ത് ; എംഎല്‍എമാര്‍ക്കൊപ്പം റിസോര്‍ട്ടില്‍ കളിച്ചുല്ലസിച്ച് യെദ്യൂരപ്പ ( വീഡിയോ)

എംഎല്‍എമാരെ പാര്‍പ്പിച്ചിരിക്കുന്ന റിസോര്‍ട്ടിന് പുറത്തെ തുറന്ന മൈതാനത്താണ് ക്രിക്കറ്റ് കളി അരങ്ങേറിയത്
രാഷ്ട്രീയത്തെ പിടിച്ചുലച്ച് 'ഓപ്പറേഷന്‍ കമല' പുറത്ത് ; എംഎല്‍എമാര്‍ക്കൊപ്പം റിസോര്‍ട്ടില്‍ കളിച്ചുല്ലസിച്ച് യെദ്യൂരപ്പ ( വീഡിയോ)

ബംഗളൂരു: സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ചുലച്ച 'ഓപ്പറേഷന്‍ കമല'യില്‍ എച്ച് ഡി കുമാരസ്വാമി സര്‍ക്കാര്‍ വിയര്‍ക്കുമ്പോള്‍, റിസോര്‍ട്ടില്‍ എംഎല്‍എമാര്‍ക്കൊപ്പം ക്രിക്കറ്റ് കളിച്ചും പാട്ട് കേട്ടും ഉല്ലസിക്കുകയാണ് ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ബി എസ് യെദ്യൂരപ്പയും പാര്‍ട്ടി നേതാക്കളും. ബെംഗളൂരു നഗരത്തിന് പുറത്ത് യെലഹെങ്കയില്‍ ബിജെപി എംഎല്‍എമാരെ പാര്‍പ്പിച്ചിരിക്കുന്ന റിസോര്‍ട്ടിന് പുറത്തെ തുറന്ന മൈതാനത്താണ് ക്രിക്കറ്റ് കളി അരങ്ങേറിയത്. 

ബിജെപി സംസ്ഥാന ഘടകത്തിന്റെ മീഡിയ വിഭാഗമാണ് പാര്‍ട്ടി എംഎല്‍എമാരായ രേണുകാചാര്യയ്ക്കും എസ്ആര്‍ ശിവനാഥിനുമൊപ്പം യെദ്യൂരപ്പ ക്രിക്കറ്റ് കളിക്കുന്ന ചിത്രം പുറത്തുവിട്ടത്. വിമത നീക്കം ഫലംകാണുകയും സര്‍ക്കാര്‍ കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുകയും ചെയ്തതോടെ ആഹ്ലാദത്തിലാണ് യെദ്യൂരപ്പയും ബിജെപി ക്യാമ്പും.

എംഎല്‍എമാരെ പാര്‍പ്പിച്ചിരിക്കുന്ന ബംഗലൂരുവിലെ രമദ ഹോട്ടലില്‍ രാത്രി വൈകി യെദ്യൂരപ്പയും ബിജെപി നേതാക്കളും സംഗീതം ആസ്വദിക്കുന്നതിന്റെ വീഡിയോയയും പുറത്തുവന്നിട്ടുണ്ട്. 

ബിജെപിയുടെ നീക്കങ്ങളുടെ ഫലമായി, 13 കോണ്‍ഗ്രസ് എംഎല്‍എമാരും മൂന്നു ജെഡിഎസ് എംഎല്‍എമാരും രണ്ട് സ്വതന്ത്രരുമാണ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചത്. ഇവരില്‍ മുന്‍മന്ത്രിമാര്‍ അടക്കം നിരവധി പേര്‍ ബിജെപിക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com