എന്തു ചെയ്യാം, വിധി ഇംഗ്ലിഷിലായിപ്പോയി; കുല്‍ഭൂഷണ്‍ കേസില്‍ പാകിസ്ഥാനെ പരിഹസിച്ച് ഗിരിരാജ് സിങ്

എന്തു ചെയ്യാം, വിധി ഇംഗ്ലിഷിലായിപ്പോയി; കുല്‍ഭൂഷണ്‍ കേസില്‍ പാകിസ്ഥാനെ പരിഹസിച്ച് ഗിരിരാജ് സിങ്
എന്തു ചെയ്യാം, വിധി ഇംഗ്ലിഷിലായിപ്പോയി; കുല്‍ഭൂഷണ്‍ കേസില്‍ പാകിസ്ഥാനെ പരിഹസിച്ച് ഗിരിരാജ് സിങ്

ന്യൂഡല്‍ഹി: കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ രാജ്യാന്തര നീതിന്യായ കോടതിയില്‍ പാകിസ്ഥാന് വന്‍ വിജയം നേടാനായെന്ന് അഭിപ്രായപ്പെട്ട പാക് സര്‍ക്കാരിനെ പരിഹസിച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. ഇംഗ്ലിഷ് വായിക്കാന്‍ അറിയാത്തതിന്റെ കുഴപ്പമാണ് ഇതെന്ന് ഗിരിരാജ് സിങ് ട്വീറ്റ് ചെയ്തു.

രാജ്യാന്തര കോടതിയുടെ വിധി വന്നതിനു പിന്നാലെയാണ്, പാകിസ്ഥാന്‍ വന്‍ വിജയം നേടാനായെന്ന് പാക് സര്‍ക്കാരിന്റെ ഔദ്യോഗിക ഹാന്‍ഡില്‍ ട്വീറ്റ് ചെയ്തത്. കുല്‍ഭൂഷണെ മോചിപ്പിക്കാനുള്ള ഇന്ത്യയുടെ ആവശ്യം കോടതി തള്ളിയെന്നും ഇത് പാകിസ്ഥാന് വന്‍ വിജയമാണെന്നുമായിരുന്നു ട്വീറ്റ്.

ഇതിനു മറുപടിയായാണ് ഗിരിരാജ് സിങ്ങിന്റെ ട്വീറ്റ് വന്നത്. നിങ്ങളുടെ കുഴപ്പമല്ല, വിധി വന്നത് ഇംഗ്ലിഷിലാണ് എ്ന്നായിരുന്നു സിങ്ങിന്റെ പരിഹാസം. 

ഗിരിരാജ് സിങ്ങിനു പിന്നാലെ പാക് സര്‍ക്കാരിന്റെ ട്വീറ്റിന് സാമൂഹ്യ മാധ്യമങ്ങളില്‍ പരിഹാസ ശരങ്ങള്‍ നിറഞ്ഞു.

രാജ്യാന്തര കോടതിയുടെ വിധി തങ്ങള്‍ക്ക് അനുകൂലമാണെന്നാണ് പാകിസ്ഥാന്‍ ആവര്‍ത്തിച്ചു പറയുന്നത്. രാജ്യാന്തര കോടതി ഇന്ത്യയുടെ വാദങ്ങളെല്ലാം തള്ളിയെന്നും കുല്‍ഭൂഷനെ വിട്ടയക്കണമെന്ന ആവശ്യം നിരസിച്ചതായും പാക് സര്‍ക്കാര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com