തൈരിന് രണ്ട് രൂപ ജിഎസ്ടി ഈടാക്കി; ഹോട്ടലിന് 15000 രൂപ പിഴ ചുമത്തി

രണ്ട് രൂപ ജിഎസ്ടിയും രണ്ട് രൂപ പാക്കേജിങ് നിരക്കും ഈടാക്കിയതിനെതിരെ ഉപഭോക്താവ് നിയമ നടപടി സ്വീകരിക്കുകയായിരുന്നു
തൈരിന് രണ്ട് രൂപ ജിഎസ്ടി ഈടാക്കി; ഹോട്ടലിന് 15000 രൂപ പിഴ ചുമത്തി

തിരുനെല്‍വേലി: 40 രൂപയുടെ തൈരിന് രണ്ട് രൂപ ജിഎസ്ടി ഈടാക്കിയ ഹോട്ടലിന് 15000 രൂപ പിഴ ചുമത്തി. രണ്ട് രൂപ ജിഎസ്ടിയും രണ്ട് രൂപ പാക്കേജിങ് നിരക്കും ഈടാക്കിയതിനെതിരെ ഉപഭോക്താവ് നിയമ നടപടി സ്വീകരിക്കുകയായിരുന്നു. കണ്‍സ്യൂമര്‍ ഫോറത്തെ സമീപിച്ചാണ് ഉപഭോക്താവ് അനുകൂല വിധി നേടിയത്. തൈരിന് ജിഎസ്ടി ഈടാക്കാന്‍ നിയമമില്ലെന്ന് കണ്‍സ്യൂമര്‍ കോടതി കണ്ടെത്തി.

രണ്ട് വിഭാഗത്തെയും കേട്ട ശേഷമാണ് കണ്‍സ്യൂമര്‍ കോടതി ശിക്ഷ വിധിച്ചത്. പതിനായിരം രൂപ പിഴയും 5000 രൂപ പരാതിക്കാരന് കേസിന്റെ ചെലവായും നല്‍കാനാണ് കണ്‍സ്യൂമര്‍ കോടതി ഉത്തരവിട്ടത്. 

ജിഎസ്ടിയായും പാക്കേജിങ് ചര്‍ജായും വാങ്ങിയ അധിക നാല് രൂപയും മടക്കിക്കൊടുക്കാന്‍ കണ്‍സ്യൂമര്‍ കോടതി നിര്‍ദ്ദേശിച്ചു. ഒരു മാസത്തിനകം പിഴയൊടുക്കിയില്ലെങ്കില്‍ ഹോട്ടൽ അധികൃതരിൽ നിന്ന് ആറ് ശതമാനം നിരക്കില്‍ പലിശ ഈടാക്കുമെന്നും കണ്‍സ്യൂമര്‍ കോടതി ഉത്തരവിൽ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com