ബംഗാളില്‍ ദീദിയുടെ 'ഗ്ലാമര്‍ വഴിയേ' ബിജെപിയും; 12 സിനിമാ താരങ്ങള്‍ പാര്‍ട്ടിയില്‍ ചേര്‍ന്നു

പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ വഴിയെ ബിജെപിയും. പന്ത്രണ്ട് സിനിമ-ടെലിവിഷന്‍ താരങ്ങള്‍ ബിജെപിയില്‍ ചേര്‍ന്നു
ബംഗാളില്‍ ദീദിയുടെ 'ഗ്ലാമര്‍ വഴിയേ' ബിജെപിയും; 12 സിനിമാ താരങ്ങള്‍ പാര്‍ട്ടിയില്‍ ചേര്‍ന്നു

ശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ വഴിയെ ബിജെപിയും. പന്ത്രണ്ട് സിനിമ-ടെലിവിഷന്‍ താരങ്ങള്‍ ബിജെപിയില്‍ ചേര്‍ന്നു. സിനിമ-സീരിയല്‍ താരങ്ങളെ പാര്‍ട്ടി അംഗങ്ങളാക്കി തെരഞ്ഞെടുപ്പില്‍ വലിയ നേട്ടം കൊയ്യുന്ന രീതി ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസാണ് കൊണ്ടുവന്നത്. ഇതേ പാതയിലാണ് ബിജെപിയും ഇപ്പോള്‍ നീങ്ങുന്നത്. 

പ്രമുഖ സിനിമ നടി പര്‍ണോ മിത്ര, ഋഷി കൗശിക്, കാഞ്ചന മൊയിത്ര, രൂപാഞ്ജന മിത്ര തുടങ്ങി 12പേരാണ് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപി പശ്ചിമ ബംഗാള്‍ സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷിന്റെ സാന്നിധ്യത്തിലാണ് ഇവര്‍ ബിജെപിയില്‍ ചേര്‍ന്നത്. 

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വലിയൊരു താര നിരയെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് മത്സരത്തിനിറങ്ങിയത്. നുസ്രത് ജഹാന്‍, മിമി ചക്രബര്‍ത്തി, ശദാബ്ദി റോയി, ദീപക് അധികാര്‍ തുടങ്ങിയവരയായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രധാന താര സ്ഥാനാര്‍ത്ഥികള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com