വെള്ളപ്പൊക്കത്തിൽ നിന്ന് രക്ഷപ്പെട്ടു; വീട്ടിനുള്ളിലെ കട്ടിലിൽ വിശ്രമിച്ച് കടുവ!

വെള്ളപ്പൊക്കത്തിൽ നിന്ന് രക്ഷപ്പെട്ടു; വീട്ടിനുള്ളിലെ കട്ടിലിൽ വിശ്രമിച്ച് കടുവ!

അതിനിടെ അസമിൽ വെള്ളപ്പൊക്കത്തില്‍ നിന്ന് രക്ഷപ്പെട്ട് സമീപത്തെ വീടിനുള്ളില്‍ അഭയം കണ്ടെത്തിയ കടുവയുടെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി

ദിസ്പുര്‍: കനത്ത മഴയും പ്രളയവും ഉത്തരേന്ത്യയിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും വ്യാപകമായ നാശമാണ് വരുത്തിയത്. അതിനിടെ അസമിൽ വെള്ളപ്പൊക്കത്തില്‍ നിന്ന് രക്ഷപ്പെട്ട് സമീപത്തെ വീടിനുള്ളില്‍ അഭയം കണ്ടെത്തിയ കടുവയുടെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി മാറുകയാണ്. 

കാസിരംഗയിലെ ഹര്‍മതി മേഖലയിലെ ഒരു വീടിനുള്ളിലെ കട്ടിലിലാണ് കടുവയെ കണ്ടെത്തിയതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎൻഐ റിപ്പോര്‍ട്ട് ചെയ്തു. വീടിന്റെ ഭിത്തിയിലെ തുളയിലൂടെയാണ് അകത്ത് കിടക്കുന്ന കടുവയെ കാണാന്‍ സാധിക്കുന്നത്. 

അസമിലെ കനത്തവെള്ളപ്പൊക്കത്തെ തുടര്‍ന്ന് കാസിരംഗ ദേശിയോദ്യാനത്തിലെ നിരവധി മൃഗങ്ങള്‍ ചത്തിരുന്നു. കാസിരംഗയുടെ 95 ശതമാനം ഭാഗവും വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. കടുവയെ കണ്ടെത്തിയ വീട്ടിലേക്ക് വനപാലകർ എത്തിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com