'പ്രമേഹക്കാരുണ്ട്, ആരോഗ്യം നോക്കണം' ; ബിജെപി എംഎല്‍എമാര്‍ക്ക് ബ്രേക്ക് ഫാസ്റ്റ് സര്‍ക്കാര്‍ വക, സുഖവിവരം ആരാഞ്ഞ് ഉപമുഖ്യമന്ത്രി

'പ്രമേഹക്കാരുണ്ട്, ആരോഗ്യം നോക്കണം' ; ബിജെപി എംഎല്‍എമാര്‍ക്ക് ബ്രേക്ക് ഫാസ്റ്റ് സര്‍ക്കാര്‍ വക, സുഖവിവരം ആരാഞ്ഞ് ഉപമുഖ്യമന്ത്രി
പരമേശ്വര ബിജെപി എംഎല്‍എമാര്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്നു, എഎന്‍ഐ/ട്വിറ്റര്‍
പരമേശ്വര ബിജെപി എംഎല്‍എമാര്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്നു, എഎന്‍ഐ/ട്വിറ്റര്‍

ബംഗളൂരു:  കര്‍ണാടകയില്‍ രാത്രി മുഴുവന്‍ നിയമസഭയില്‍ കുത്തിയിരിപ്പു സമരം നടത്തിയ ബിജെപി എംഎല്‍എമാര്‍ക്ക് പ്രഭാത ഭക്ഷണവും മറ്റു സൗകര്യങ്ങളും ഒരുക്കി സര്‍ക്കാര്‍. രാഷ്ട്രീയത്തിനപ്പുറം തങ്ങള്‍ സുഹൃത്തുക്കള്‍ കൂടിയാണെന്നാണ്, ഇതിനെക്കുറിച്ചു ചോദിച്ചപ്പോള്‍ കോണ്‍ഗ്രസ് നേതാവും ഉപമുഖ്യമന്ത്രിയുമായ ജി പരമേശ്വര പ്രതികരിച്ചത്. 

ഗവര്‍ണറുടെ നിര്‍ദേശം അനുസരിച്ച് ഇന്നലെ തന്നെ വിശ്വാസ വോട്ടു നടത്താത്തില്‍ പ്രതിഷേധിച്ചാണ് ബിജെപി എംഎല്‍എമാര്‍ സഭയില്‍ ധര്‍ണ നടത്തിയത്. ഇവര്‍ രാത്രി കഴിച്ചുകൂട്ടിയതും സഭയിലാണ്. മുതിര്‍ന്ന നേതാവ് ബിഎസ് യെദ്യൂരപ്പ ഉള്‍പ്പെടെയുള്ളവര്‍ സഭയുടെ നടുത്തളത്തില്‍ തറയിലാണ് കിടന്നുറങ്ങിയത്. 

സഭയില്‍ സമരം നടത്തുന്നവരുടെ സുഖവിവരം അന്വേഷിച്ച് രാവിലെ തന്നെ ഉപമുഖ്യമന്ത്രി പരമേശ്വര എത്തുകയായിരുന്നു. എല്ലാവര്‍ക്കും പ്രഭാത ഭക്ഷണവും മറ്റു സൗകര്യങ്ങളും സര്‍ക്കാര്‍ ഏര്‍പ്പെടുത്തി. 

സമരം നടത്തുന്നവര്‍ക്ക് ഭക്ഷണവും മറ്റു സൗകര്യങ്ങളും ഒരുക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണെന്ന് പരമേശ്വര പറഞ്ഞു. അവരില്‍ ചിലര്‍ക്ക് പ്രമേഹമുണ്ട്, ചിലര്‍ക്ക് ബിപിയും. അതുകൊണ്ട സമയത്തിനു ഭക്ഷണം കഴിക്കണം. '' ഭക്ഷണം ഒരുക്കിയതിനെക്കുറിച്ച് പരമേശ്വര പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com