പ്രിയങ്കയെ യുപി പൊലീസ് തടഞ്ഞു, കുത്തിയിരുന്നു പ്രതിഷേധം; കസ്റ്റഡി (വിഡിയോ)

പ്രിയങ്കയെ യുപി പൊലീസ് തടഞ്ഞു, കുത്തിയിരുന്നു പ്രതിഷേധം; കസ്റ്റഡി (വിഡിയോ)

കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയെ യുപി പൊലീസ് കസ്റ്റഡിയിലെടുത്തു

ലക്‌നൗ: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയെ യുപി പൊലീസ് കസ്റ്റഡിയിലെടുത്തു. സോണ്‍ഭദ്ര വെടിവയ്പിലെ ഇരകളുടെ കുടുംബങ്ങളെ കാണാനുള്ള മാര്‍ഗമധ്യേയാണ് പ്രിയങ്കയെ കസ്റ്റഡിയിലെടുത്തത്.

പ്രിയങ്കയെയും സംഘത്തെയും നാരായണ്‍പൂരില്‍ വച്ച് പൊലീസ് തടയുകയായിരുന്നു. പത്തു പേരാണ് പ്രിയങ്കയ്‌ക്കൊപ്പം ഉണ്ടായിരുന്നത്. സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണെന്നും പോവാനാിവല്ലെന്നും പൊലീസ് അറിയിച്ചു. പൊലീസ് തടഞ്ഞതിനെത്തുടര്‍ന്ന് പ്രിയങ്ക വഴിയില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. തുടര്‍ന്നാണ് കസ്റ്റഡിയിലെടുത്തത്.

നാലു പേര്‍ മാത്രമായി മുന്നോട്ടുപോവാമെന്ന് പറഞ്ഞിട്ടും പൊലീസ് വിട്ടില്ലെന്ന് പ്രിയങ്ക മാധ്യമങ്ങളോടു പറഞ്ഞു. തന്നെ പൊലീസ് വാഹനത്തില്‍ കയറ്റി കൊണ്ടുപോവുകയാണ്. എങ്ങോട്ടാണ് കൊണ്ടുപോവുന്നതെന്ന് അറിയിച്ചു. സമാധാനപരമായി സോണ്‍ഭദ്രയിലേക്കു പോവുക മാത്രമായിയിരുന്നു തന്റെ ലക്ഷ്യമെന്നും പ്രിയങ്ക പറഞ്ഞു. 

ഭൂമി തര്‍ക്കത്തെത്തുടര്‍ന്നുള്ള സംഘര്‍ഷത്തില്‍ നടത്തിയ വെടിവയ്പിലാണ് സോണ്‍ഭദ്രയില്‍ പത്തു പേര്‍ മരിച്ചത്. സംഭവവുമായി ബന്്ധപ്പെട്ട് 29 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. അഞ്ചു തോക്കുകള്‍ പിടിച്ചെടുത്തതായും ആദിത്യനാഥ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com