സഭയുടെ നടുത്തളത്തില്‍ നിലത്തുറങ്ങി യെദ്യൂരപ്പ, കൂടെ എംഎല്‍എമാരും; വിശ്വാസവോട്ട് വൈകിപ്പിക്കുന്നതില്‍ പ്രതിഷേധം; വിഡിയോ

അസംബ്ലിയുടെ നടുത്തളത്തില്‍ നിലത്ത് ഷീറ്റ് വിരിച്ച് ഉറങ്ങുകയാണ് യെദ്യുരപ്പ
സഭയുടെ നടുത്തളത്തില്‍ നിലത്തുറങ്ങി യെദ്യൂരപ്പ, കൂടെ എംഎല്‍എമാരും; വിശ്വാസവോട്ട് വൈകിപ്പിക്കുന്നതില്‍ പ്രതിഷേധം; വിഡിയോ

ബംഗളൂരു; കര്‍ണാടകയില്‍ വിശ്വാസവോട്ട് മാറ്റിവെച്ചതില്‍ പ്രതിഷേധിച്ച് നിയമസഭയുടെ നടുത്തളത്തില്‍ ഉറങ്ങി ബിജെപി എംഎല്‍എമാര്‍.  പരാജയം ഉറപ്പുള്ളതിനാലാണ് കോണ്‍ഗ്രസ്- ജനദാതാള്‍ സഖ്യ സര്‍ക്കാര്‍ വിശ്വാസവോട്ട് വൈകിപ്പിക്കുന്നത് എന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. രാത്രി വൈകിയും പ്രതിഷേധിച്ചതിന് ശേഷമാണ് ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പയും മറ്റ് എംഎല്‍എമാരും നിയമസഭ മന്ദിരത്തില്‍ തന്നെ കിടന്ന് ഉറങ്ങിയത്. 

അസംബ്ലിയുടെ നടുത്തളത്തില്‍ നിലത്ത് ഷീറ്റ് വിരിച്ച് ഉറങ്ങുകയാണ് യെദ്യുരപ്പ. സോഫയിലും നിലത്തുമായാണ് മറ്റ് എംഎല്‍എമാര്‍ കിടന്നുറങ്ങിയത്. സര്‍ക്കാരിന്റെ ഭൂരിപക്ഷം നഷ്ടമായെന്നും പരാജയഭീതിയിലാണ് വിശ്വാസവോട്ടെടുപ്പ് വൈകിപ്പിക്കുന്നതെന്നും യെദ്യൂരപ്പ പറഞ്ഞു. അതിനിടെ കര്‍ണാടകയില്‍ കുമാരസ്വാമി ഗവണ്‍മെന്റ് ഇന്ന് ഉച്ചയ്ക്ക് വിശ്വാസവോട്ട് നോടത്തിയേക്കും. വിശ്വാസവോട്ട് നടത്തണം എന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ വാജുഭായ് വാല സര്‍ക്കാരിന് കത്ത് നല്‍കി. 

വിശ്വാസവോട്ടെടുപ്പ് നീട്ടിവെക്കാന്‍ സര്‍ക്കാരും കോണ്‍ഗ്രസ്‌ജെഡിഎസ് നേതൃത്വവും ശ്രമിക്കുകയാണെന്ന് ആരോപിച്ച് ബിജെപി പ്രതിനിധി സംഘം ഗവര്‍ണറെ കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് ഗവര്‍ണര്‍ സ്പീക്കര്‍ക്ക് നിര്‍ദേശം നല്‍കിയത്.എംഎല്‍എമാര്‍ക്ക് വിപ്പ് നല്‍കുന്ന സംബന്ധിച്ച കോടതി ഉത്തരവില്‍ വ്യക്തത തേടി കോണ്‍ഗ്രസ് വെള്ളിയാഴ്ച സുപ്രീം കോടതിയെ സമീപിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com