സിപിഐയുടെ ദേശീയ പാർട്ടി പദവി തുലാസിൽ ; തൃണമൂലിനും എൻസിപിക്കും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

ദേ​ശീ​യ പാ​ർ​ട്ടി പ​ദ​വി നി​ല​നി​ർ​ത്തു​ന്ന​തി​ന്​ ​കാ​ര​ണം ബോ​ധി​പ്പി​ക്കാൻ തെ​ര​ഞ്ഞ​ടു​പ്പ്​ ക​മീ​ഷ​ൻ പാ​ർ​ട്ടി​ക​ൾ​ക്ക്​ നോ​ട്ടീ​സ്​ അ​യ​ച്ചു
സിപിഐയുടെ ദേശീയ പാർട്ടി പദവി തുലാസിൽ ; തൃണമൂലിനും എൻസിപിക്കും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

ന്യൂ​ഡ​ൽ​ഹി: സിപിഐ, തൃണമൂൽ കോൺ​ഗ്രസ്, നാഷണലിസ്റ്റ് കോൺ​ഗ്രസ് പാർട്ടി എന്നിവയുടെ ദേശീയ പാർട്ടി പദവി നഷ്ടമായേക്കുമെന്ന് റിപ്പോർട്ട്. ദേ​ശീ​യ പാ​ർ​ട്ടി പ​ദ​വി നി​ല​നി​ർ​ത്തു​ന്ന​തി​ന്​ ​കാ​ര​ണം ബോ​ധി​പ്പി​ക്കാൻ തെ​ര​ഞ്ഞ​ടു​പ്പ്​ ക​മീ​ഷ​ൻ പാ​ർ​ട്ടി​ക​ൾ​ക്ക്​ നോ​ട്ടീ​സ്​ അ​യ​ച്ചു. ആഗസ്​റ്റ്​ അഞ്ചിനകം മറുപടി നൽകണമെന്നാണ് നിർദേശം. 

ദേ​ശീ​യ പാ​ർ​ട്ടി പ​ദ​വി​ക്ക്​ തെ​ര​ഞ്ഞ​ടു​പ്പ്​ ക​മീ​ഷ​ൻ മാ​ന​ദ​ണ്ഡ​പ്ര​കാ​രം മൂ​ന്നു സം​സ്ഥാ​ന​ങ്ങ​ളി​ൽ​ നി​ന്നും ര​ണ്ടു ശ​ത​മാ​നം ലോ​ക്സ​ഭ സീ​റ്റു​ക​ളി​ൽ വി​ജ​യം, ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലോ സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പി​ലോ നാ​ലു സം​സ്ഥാ​ന​ങ്ങ​ളി​ലെ​ങ്കി​ലും കു​റ​ഞ്ഞ​ത് ആ​റു ശ​ത​മാ​നം വോ​ട്ടും നാ​ലു ലോ​ക്​​സ​ഭ സീ​റ്റു​ക​ളി​ൽ വി​ജ​യ​വും, നാ​ലു സം​സ്ഥാ​ന​ങ്ങ​ളി​ൽ സം​സ്ഥാ​ന പാ​ർ​ട്ടി പ​ദ​വി ഇ​വ​യി​ൽ  ഏ​തെ​ങ്കി​ലും ഒ​ന്നു​ വേ​ണം. 

ഇ​തി​ൽ മൂ​ന്നാ​മ​ത്തെ മാ​ന​ദ​ണ്ഡം അ​നു​സ​രി​ച്ചാ​യി​രു​ന്നു സിപിഐ​ക്ക്​ ദേ​ശീ​യ പാ​ർ​ട്ടി പ​ദ​വി​യി​ൽ പി​ടി​ച്ചു നി​ൽ​ക്കാ​നാ​യ​ത്. നി​ല​വി​ൽ, ബിജെപി, കോ​ൺ​ഗ്ര​സ്, സി​പിഎം, ബി​എ​സ്പി, എ​ൻപി​പി. തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ്, സി​പിഐ, എ​ൻ​സി​പി എ​ന്നി​വ​ർ​ക്കാ​ണ്  ദേ​ശീ​യ പാ​ർ​ട്ടി പ​ദ​വി​യു​ള്ള​ത്. ഇ​തി​ൽ, മേ​ഘാ​ല​യ മു​ഖ്യ​മ​ന്ത്രി കോ​ൺ​റാ​ഡ് കെ ​സാ​ങ്മ​യു​ടെ എ​ൻ​പിപി​ക്ക്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ അ​ടു​ത്തി​ടെ​യാ​ണ്​ ദേ​ശീ​യ പാ​ര്‍ട്ടി പ​ദ​വി ന​ല്‍കി​യ​ത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com