ഗസ്റ്റ് ഹൗസിലെ വൈദ്യുതിയും വിച്ഛേദിച്ച് യുപി സർക്കാർ;  പ്രിയങ്ക കഴിഞ്ഞത് മെഴുകുതിരി വെട്ടത്തിൽ ( വീഡിയോ)

രാ​ത്രിയിലും ​ഗസ്റ്റ്ഹൗസിൽ ധർണ നടത്തിയ  പ്രി​യ​ങ്ക  മൊ​ബൈ​ൽ ഫോ​ൺ ലൈ​റ്റിന്‍റെ വെ​ട്ട​ത്തി​ൽ പ്ര​വ​ർ​ത്ത​ക​രു​മാ​യി സം​വ​ദി​ക്കാ​നും സ​മ​യം ക​ണ്ടെ​ത്തി
ഗസ്റ്റ് ഹൗസിലെ വൈദ്യുതിയും വിച്ഛേദിച്ച് യുപി സർക്കാർ;  പ്രിയങ്ക കഴിഞ്ഞത് മെഴുകുതിരി വെട്ടത്തിൽ ( വീഡിയോ)

ല​ക്നൗ:‌ കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി​യെ ക​രു​ത​ൽ ത​ട​ങ്ക​ലി​ൽ പാ​ർ​പ്പി​ച്ച ഗ​സ്റ്റ്ഹൗ​സി​ലെ വൈ​ദ്യു​തി​ബ​ന്ധം അ​ധി​കൃ​ത​ർ വിച്ഛേദിച്ചു. ഇ​തോ​ടെ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ന​ൽ​കി​യ മെ​ഴു​കു​തി​രി​വെ​ട്ട​ത്തി​ലാണ് പ്രി​യ​ങ്ക ​രാ​ത്രി മുഴുവൻ ക​ഴി​ച്ചു​കൂ​ട്ടി​യ​ത്. രാ​ത്രിയിലും ​ഗസ്റ്റ്ഹൗസിൽ ധർണ നടത്തിയ  പ്രി​യ​ങ്ക  മൊ​ബൈ​ൽ ഫോ​ൺ ലൈ​റ്റി​ന്‍റെ വെ​ട്ട​ത്തി​ൽ പ്ര​വ​ർ​ത്ത​ക​രു​മാ​യി സം​വ​ദി​ക്കാ​നും സ​മ​യം ക​ണ്ടെ​ത്തി. പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം സെ​ൽ​ഫി എ​ടു​ക്കാ​നും അ​വ​ർ ത​യാ​റാ​യി.

പ​ത്തു​പേ​ർ വെ​ടി​യേ​റ്റ് മ​രി​ച്ച ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ സോ​ൻ​ഭ​ദ്ര സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ പ്രി​യ​ങ്ക​യെ ഉത്തർപ്രദേശ് പൊ​ലീ​സ് ഇന്നലെ ക​രു​ത​ൽ ത​ട​ങ്ക​ലി​ലാ​ക്കു​ക​യാ​യി​രു​ന്നു. സോ​ൻ​ഭദ്ര​യി​ലേ​ക്കു ​പോ​കു​മ്പോ​ൾ വാ​രാ​ണ​സി-​മി​ർ​സാ​പു​ർ അ​തി​ർ​ത്തി​യി​ൽ വ​ച്ച് ​പൊ​ലീ​സ് ത​ട​ഞ്ഞു. തു​ട​ർ​ന്ന് വ​ഴി​യി​ൽ കു​ത്തി​യി​രു​ന്നു പ്ര​തി​ഷേ​ധി​ച്ച പ്രി​യ​ങ്ക​യെ​യും നേ​താ​ക്ക​ളെ​യും പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചു​നാ​ർ ഗ​സ്റ്റ്ഹൗ​സി​ലേ​ക്കു മാ​റ്റുകയായിരുന്നു.

ചു​നാ​ർ ഗ​സ്റ്റ് ഹൗ​സി​ലെ​ത്തി​യ ജി​ല്ലാ മ​ജി​സ്ട്രേ​റ്റും പൊ​ലീ​സ് മേ​ധാ​വി​യും സോ​ൻ​ഭ​ദ്ര​യി​ലേ​ക്ക് പോ​വ​രു​തെ​ന്ന് പ്രി​യ​ങ്ക​യോ​ട് പ​റ​ഞ്ഞു. സോ​ൻ​ഭ​ദ്ര ജി​ല്ല​യി​ലെ ഗോ​രാ​വാ​ളി​ൽ നി​രോ​ധ​നാ​ജ്ഞ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ക്കു​ക​യാ​ണെ​ന്നും അ​വ​ർ പ്രി​യ​ങ്ക​യെ അ​റി​യി​ച്ചു. സോ​ൻ​ഭ​ദ്ര​യി​ലെ ഗോ​രാ​വാ​ൽ മേ​ഖ​ല​യി​ൽ ഭൂ​മി​യു​ടെ ഉ​ട​സ്ഥാ​വ​കാ​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗ്രാ​മ​മു​ഖ്യ​ന്‍റെ അ​നു​യാ​യി​ക​ളും ഗോ​ണ്ട ആ​ദി​വാ​സി​ക​ളും ത​മ്മി​ലു​ണ്ടാ‍​യ സം​ഘ​ർ​ഷ​ത്തി​ൽ പ​ത്തു പേ​രാ​ണു മ​രി​ച്ച​ത്. ഗ്രാ​മ​മു​ഖ്യ​ന്‍റെ അ​നു​യാ​യി​ക​ൾ ന​ട​ത്തി​യ വെ​ടി​വ​യ്പി​ലാ​ണ് പ​ത്തു പേ​ർ മ​രി​ച്ച​ത്. പ​തി​നെ​ട്ടു പേ​ർ​ക്കു പ​രി​ക്കേ​റ്റു. പരിക്കേറ്റവരെ സന്ദർശിക്കാനാണ് പ്രിയങ്ക പുറപ്പെട്ടത്. 

പ്രി​യ​ങ്ക ഗാ​ന്ധി​യെ പോ​ലീ​സ് ത​ട​ഞ്ഞ സം​ഭ​വ​ത്തി​ൽ കോ​ൺ​ഗ്ര​സ് നേ​താ​വും സ​ഹോ​ദ​ര​നു​മാ​യ രാ​ഹു​ൽ ഗാ​ന്ധി പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തിയുപി സ​ർ​ക്കാ​ർ ജ​നാ​ധി​പ​ത്യ​ത്തെ ത​രി​പ്പ​ണ​മാ​ക്കി​യെ​ന്നും അ​റ​സ്റ്റ് നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ന്നാ​ൽ, പ്രി​യ​ങ്ക ഗാ​ന്ധി​യെ നാ​രാ​യ​ൺ പു​രി​ൽ​വ​ച്ച് ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​ക മാ​ത്ര​മാ​ണു ചെ​യ്ത​തെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു. സോ​ൻ​ഭ​ദ്ര സം​ഘ​ർ​ഷ​ത്തി​ൽ ഗ്രാ​മ​മു​ഖ്യ​ൻ യ​ജ്ഞ ദ​ത്ത് അ​ട​ക്കം 29 പേ​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. ചീ​ഫ് സെ​ക്ര​ട്ട​റി (റ​വ​ന്യു) അ​ധ്യ​ക്ഷ​നാ​യ സ​മി​തി​യോ​ട് പ​ത്തു ദി​വ​സ​ത്തി​നു​ള്ളി​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ആവശ്യപ്പെട്ടതായും യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com