128 കോടി രൂപയുടെ കറന്റ് ബില്‍ ; വൃദ്ധദമ്പതികള്‍ക്ക് ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ 'ഷോക്ക്', ഞെട്ടിത്തരിച്ച് വീട്ടുകാര്‍

ബില്‍ കുടിശ്ശിക അടച്ചാല്‍ മാത്രമേ വൈദിയുതി ബന്ധം പുനഃസ്ഥാപിക്കുകയുള്ളൂ എന്നാണ് അധികൃതര്‍ പറയുന്നത്
128 കോടി രൂപയുടെ കറന്റ് ബില്‍ ; വൃദ്ധദമ്പതികള്‍ക്ക് ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ 'ഷോക്ക്', ഞെട്ടിത്തരിച്ച് വീട്ടുകാര്‍


ന്യൂഡല്‍ഹി: ഇലക്ട്രിസ്റ്റി ബോര്‍ഡിന്റെ ബില്‍ കണ്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് വൃദ്ധദമ്പതികള്‍. വൈദ്യുതി ഉപഭോഗത്തിന് 128 കോടി രൂപയാണ് ഇവര്‍ക്ക് ബോര്‍ഡ് നല്‍കിയ ബില്‍. ഉത്തര്‍പ്രദേശ് ഹാപുറിലെ ചമ്രി ഗ്രാമവാസിയായ ഷമിമിനാണ് ഭീമമായ തുകയുടെ ബില്‍ നല്‍കി വൈദ്യുതി ബോര്‍ഡ് ഞെട്ടിച്ചിരിക്കുന്നത്. 

പണം അടയ്ക്കാനാകാത്തതോടെ വൈദ്യുതി ബോര്‍ഡ് ഇവരുടെ കണക്ഷനും കട്ടു ചെയ്തു. ബില്‍ കുടിശ്ശിക അടച്ചാല്‍ മാത്രമേ വൈദിയുതി ബന്ധം പുനഃസ്ഥാപിക്കുകയുള്ളൂ എന്നാണ് അധികൃതര്‍ പറയുന്നതെന്ന് ഷമിം പറയുന്നു. 

വൃദ്ധനായ ഷമിമും ഭാര്യയും മാത്രമാണ് വീട്ടിലുള്ളത്. ബില്‍ അടയ്ക്കാനുള്ള മാര്‍ഗമില്ലാതെ വൈദ്യുതി ബോര്‍ഡിന്റെ ഓഫീസില്‍ പലതവണ കയറിയിറങ്ങി മടുത്തിരിക്കുകയാണ് ഷമിം. ഈ പ്രദേശത്തെ മൊത്തം വൈദ്യുതി ബില്ലാണ് തനിക്ക് നല്‍കിയതെന്ന് ഷമിം പറയുന്നു. 

ജീവിതത്തിലെ എല്ലാ സമ്പാദ്യവും നല്‍കിയാലും ഒരിക്കലും ഇത്രയും തുക അടയ്ക്കാന്‍ കഴിയില്ല. തന്റെ പരാതി കേള്‍ക്കാന്‍ പോലും ഉദ്യോഗസ്ഥര്‍ കൂട്ടാക്കുന്നില്ല. ഒരു ഫാനും ലൈറ്റും മാത്രമാണ് വീട്ടിലുള്ളത്. പാവപ്പെട്ടവരായ തങ്ങള്‍ എങ്ങനെ ഇത്രയും പണം കണ്ടെത്തുമെന്നും ഷമിം ചോദിക്കുന്നു. 

എന്നാല്‍, ഇത്രയും വലിയ ബില്‍ നല്‍കിയത് സാങ്കേതിക പിഴവായിരിക്കാമെന്ന്  വൈദ്യുതി വകുപ്പിലെ എന്‍ജിനീയറായ രാംചരണ്‍ പറയുന്നു. വിശദപരിശോധനയ്ക്ക് ശേഷം ബില്‍ മാറ്റി നല്‍കുമെന്നും രാംചരണ്‍ എഎന്‍ഐയോട് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com