വോട്ടു ബോധവല്‍ക്കരണ പോസ്റ്ററില്‍ 'ബ്രാന്‍ഡ് അംബാസഡറാ'യി നിര്‍ഭയ കേസ് പ്രതിയും ; പരസ്യം വിവാദത്തില്‍

വോട്ടവകാശം വിനിയോഗിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കാന്‍ ഉദ്ദേശിച്ചാണ് പോസ്റ്റര്‍ ഇറക്കിയത്
വോട്ടു ബോധവല്‍ക്കരണ പോസ്റ്ററില്‍ 'ബ്രാന്‍ഡ് അംബാസഡറാ'യി നിര്‍ഭയ കേസ് പ്രതിയും ; പരസ്യം വിവാദത്തില്‍

ചണ്ഡിഗഡ് : വോട്ടു ബോധവല്‍ക്കരണത്തിന്റെ ഭാഗമായി പുറത്തിറക്കിയ പോസ്റ്റര്‍ വിവാദത്തില്‍ പഞ്ചാബ് തെരഞ്ഞെടുപ്പു കമ്മിഷന്റെ വോട്ടു ബോധവല്‍കരണ പോസ്റ്ററാണ് വിമര്‍ശനം ഏറ്റുവാങ്ങുന്നത്. ബോധവല്‍ക്കരണ പോസ്റ്ററില്‍ ഡല്‍ഹിയെ നടുക്കിയ നിര്‍ഭയ കൂട്ടബലാല്‍സംഗക്കേസിലെ പ്രതിയുടെ ചിത്രം ഉള്‍പ്പെട്ടതാണ് വിവാദമായത്. 

ഹോഷിയാര്‍പൂരിലാണ് തെരഞ്ഞെടുപ്പു കമ്മീഷന്‍ പോസ്റ്റര്‍ വെച്ചത്. രണ്ടു പ്രമുഖ വ്യക്തികള്‍ക്കൊപ്പം, നിര്‍ഭയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതി മുകേഷ് സിംഗിന്റെ ചിത്രവും ഉള്‍പ്പെടുന്നതാണ് പോസ്റ്റര്‍. 

മുകേഷ് സിങ് (ഫയൽ ചിത്രം)
മുകേഷ് സിങ് (ഫയൽ ചിത്രം)

വോട്ടവകാശം വിനിയോഗിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കാന്‍ ഉദ്ദേശിച്ചാണ് പോസ്റ്റര്‍ ഇറക്കിയത്. എന്നാല്‍ ചിത്രം മാറിപ്പോയതു മൂലം പഞ്ചാബ് തെരഞ്ഞെടുപ്പു കമ്മിഷന്‍ രൂക്ഷവിമര്‍ശനം നേരിടുകയാണ്. സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com