ഞരമ്പ് മുറിച്ച് രക്തം കൊണ്ട് കാമുകിയെ സിന്ദൂരമണിയിച്ചു; പിന്നീട് ശ്വാസംമുട്ടിച്ച് കൊലപാതകം, ആത്മഹത്യ: നടുക്കം

സിനിമാ സ്‌റ്റൈലില്‍ തന്റെ കൈഞരമ്പ് മുറിച്ച് സീമന്ദരേഖയില്‍ കുറിയണിയിച്ചശേഷം കാമുകിയെ യുവാവ് ശ്വാസംമുട്ടിച്ചു കൊന്നു
ഞരമ്പ് മുറിച്ച് രക്തം കൊണ്ട് കാമുകിയെ സിന്ദൂരമണിയിച്ചു; പിന്നീട് ശ്വാസംമുട്ടിച്ച് കൊലപാതകം, ആത്മഹത്യ: നടുക്കം

മുംബൈ: സിനിമയെ പോലും വെല്ലുന്ന സംഭവവികാസമാണ് മഹാരാഷ്ട്രയിലെ കല്യാണില്‍ അരങ്ങേറിയത്. സിനിമാ സ്‌റ്റൈലില്‍ തന്റെ കൈഞരമ്പ് മുറിച്ച് സീമന്ദരേഖയില്‍ കുറിയണിയിച്ചശേഷം കാമുകിയെ യുവാവ് ശ്വാസംമുട്ടിച്ചു കൊന്നു. ശേഷം കാമുകനും ആത്മഹത്യ ചെയ്തു. 

21 വയസുള്ള അരുണ്‍ഗുപ്ത എന്ന യുവാവാണ് കൈത്തണ്ടയിലെ ഞരമ്പുമുറിച്ച ശേഷം കാമുകിയെ രക്തതിലകം അണിയിച്ചത്. വാരണാസിയില്‍ പോകുകയാണെന്ന് വീട്ടുകാരോട് കള്ളം പറഞ്ഞശേഷമാണ് കല്യാണിലുള്ള കാമുകിയായ പ്രതിഭയെ കാണാന്‍ എത്തിയത്. തുടര്‍ന്ന് സെല്‍ഫിയുമെടുത്തശേഷമാണ് അരുണ്‍ കാമുമിയെ ശ്വാസംമുട്ടിച്ചു കൊന്നത്. ഇതിന് പിന്നാലെ യുവാവ് മുറിയില്‍ തൂങ്ങിമരിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഇരുവരും ഒരു ഗസ്റ്റ്ഹൗസില്‍ മുറിയെടുക്കുന്നത്. ഇടയ്ക്ക് വെള്ളം ചോദിക്കാന്‍ മുറി തുറന്നതല്ലാതെ ഇരുവരും പുറത്തിറങ്ങിയിട്ടില്ല. രാത്രി 9.30ന് അത്താഴം കഴിക്കാന്‍ ജീവനക്കാരന്‍ കതകില്‍ തട്ടിയിട്ടും വാതില്‍ തുറന്നില്ല. അതോടെയാണ് പൊലീസിനെ അറിയിക്കുന്നത്.

മുറി തുറന്നപ്പോള്‍ പ്രതിഭ മെത്തയില്‍ മരിച്ചു കിടക്കുന്നതും അരുണ്‍ കെട്ടിത്തൂങ്ങിയ നിലയിലുമാണ് കണ്ടത്. ഞരമ്പുമുറിക്കാനുപയോഗിച്ച ബ്ലെയ്ഡും കണ്ടെത്തി. ഇവര്‍ ആത്മഹത്യ ചെയ്യാന്‍ എന്താണ് കാരണമെന്ന് കണ്ടെത്തിയിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com