മതസ്ഥാപനങ്ങളില്‍ പീഡന വിരുദ്ധ സമിതി വേണം; ഹര്‍ജി കോടതി തള്ളി

മതസ്ഥാപനങ്ങളില്‍ പീഡന വിരുദ്ധ സമിതി വേണം; ഹര്‍ജി കോടതി തള്ളി
മതസ്ഥാപനങ്ങളില്‍ പീഡന വിരുദ്ധ സമിതി വേണം; ഹര്‍ജി കോടതി തള്ളി

ന്യൂഡല്‍ഹി: തൊഴില്‍ സ്ഥലത്തെ ലൈംഗിക പീഡന പരാതികള്‍ കൈകാര്യം ചെയ്യാന്‍ സമിതി വേണമെന്ന വിശാഖ കേസ് വിധിയിലെ നിര്‍ദേശം മതസ്ഥാപനങ്ങള്‍ക്കു കൂടി ബാധകമാക്കണമെന്ന ഹര്‍ജി സുപ്രിം കോടതി തള്ളി. മത സ്ഥാപനങ്ങള്‍ക്ക് വിശാഖ കേസ് നിര്‍ദേശങ്ങള്‍ ബാധകമാക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി വ്യക്തമാക്കി.

അഭിഭാഷകനായ മനീഷ് പഠക് ആണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. മതസ്ഥാപനങ്ങളും തൊഴിലിടങ്ങളാണെന്നും ഒട്ടേറെ സ്ത്രീകള്‍ ഇത്തരം സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നുണ്ടെന്നുമാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്. നിരന്തരമായി ഇത്തരം സ്ഥാപനങ്ങളില്‍നിന്നു ലൈംഗിക പീഡന പരാതികള്‍ ഉയരുന്നുണ്ട്. അതുകൊണ്ട് വിശാഖ കേസിലെ നിര്‍ദേശങ്ങള്‍ ആശ്രമങ്ങള്‍ക്കും മദ്രസകള്‍ക്കും ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കും ബാധകമാക്കണമെന്ന് ഹര്‍ജിയില്‍ പറയുന്നു. 

വിശാഖ കേസില്‍ നല്‍കിയ മാര്‍ഗനിര്‍ദേശങ്ങള്‍ മത സ്ഥാപനങ്ങള്‍ക്കു ബാധകമാക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് പറഞ്ഞു. ഹര്‍ജിക്കാര്‍ക്കു ക്രിമിനല്‍ പരാതി നല്‍കാവുന്നതാണെന്ന് കോടതി നിര്‍ദേശിച്ചു. 

1997ലാണ്, തൊഴില്‍ സ്ഥലത്തെ ലൈംഗിക അതിക്രമങ്ങള്‍ തടയാന്‍ കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com