ബിജെപിയല്ല, വിമതരാണ് പിന്നില്‍ നിന്ന് കുത്തിയത്; 'തോല്‍വി സമ്മതിച്ച്' സഭയില്‍ ഡികെ ശിവകുമാറിന്റെ പ്രസംഗം
By സമകാലികമലയാളം ഡെസ്‌ക് | Published: 23rd July 2019 02:49 PM |
Last Updated: 23rd July 2019 02:50 PM | A+A A- |

ബെംഗലൂരു: കര്‍ണാടകയില്‍ സഖ്യകക്ഷി സര്‍ക്കാര്‍ വീഴുമെന്ന സൂചന നല്‍കി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ഡികെ ശിവകുമാര്‍. വിമത എംഎല്‍എമാര്‍ കോണ്‍ഗ്രസിനെ പിന്നില്‍ നിന്ന് കുത്തിയെന്ന് അദ്ദേഹം പറഞ്ഞു. 'ബിജെപി നേതാക്കളല്ല എന്നെ പിന്നില്‍ നിന്ന് കുത്തിയത്, ഇപ്പോള്‍ മുംബൈയിലുള്ള വിമത എംഎല്‍എമാരാണ'്.-അദ്ദേഹം കര്‍ണാടക നിയമസഭയില്‍ പറഞ്ഞു.
'നിങ്ങള്‍ പേടിക്കേണ്ടതില്ല, അവര്‍ ഇത് എല്ലാവരോടും ചെയ്യും. അവര്‍ക്ക് മന്ത്രിമാരാകാന്‍ സാധിക്കില്ല, ഞാന്‍ നിങ്ങളോട് പറയുകയാണ്'- അദ്ദേഹംല പറഞ്ഞു.
DK Shivakumar, Congress, in Vidhana Soudha: It's not BJP leaders who have back-stabbed me but it's the rebels in Mumbai who have back-stabbed me. But, do not worry, they will do the same to all of you. They cannot become Ministers I'm telling you. pic.twitter.com/9OvlNxZzZn
— ANI (@ANI) July 23, 2019
'ഞങ്ങള്‍ക്ക് എംഎല്‍എമാരെ പൂട്ടിവയ്ക്കാമായിരുന്നില്ലേ? പക്ഷേ ഞങ്ങളത് ചെയ്തില്ല, കാരണം ഞങ്ങളവരെ വിശ്വസിച്ചിരുന്നു. അവരെ ഇവിടെ കൊണ്ടുവരൂ, അവര്‍ സര്‍ക്കാരിന് എതിരായി വോട്ട് ചെയ്യട്ടേ'- അദ്ദേഹം പറഞ്ഞു.