കീഴ് വഴക്കങ്ങളില്‍ മാറ്റം; എംപി മരിച്ചാല്‍ ലോക്‌സഭയ്ക്ക് അവധി ഉച്ചവരെ മാത്രം 

കീഴ് വഴക്കം പാലിക്കാതിരുന്നതിന്റെ പേരില്‍ വിവാദമുണ്ടാക്കരുതെന്ന് രാംവിലാസ് പാസ്വാന്‍ മറ്റ് പാര്‍ട്ടികളോട് അഭ്യര്‍ഥിച്ചു
കീഴ് വഴക്കങ്ങളില്‍ മാറ്റം; എംപി മരിച്ചാല്‍ ലോക്‌സഭയ്ക്ക് അവധി ഉച്ചവരെ മാത്രം 

ന്യൂഡല്‍ഹി: ലോക്‌സഭാ അംഗം മരിച്ചാല്‍ സഭയ്ക്ക് അവധി നല്‍കുന്ന രീതിയില്‍ മാറ്റം. ഒരു ദിവസം സഭയ്ക്ക് അവധി നല്‍കുകയായിരുന്നു ഇതുവരെയുള്ള പതിവ്. എന്നാല്‍, ലോക്ജന്‍ശക്തി പാര്‍ട്ടിയുടെ സമസ്തിപുര്‍ എംപിയായ രാമചന്ദ്ര പാസ്വാന്റെ മരണത്തെ തുടര്‍ന്ന് ഉച്ചയ്ക്ക് രണ്ട് മണി വരെ മാത്രമാണ് സഭയ്ക്ക് സ്പീക്കര്‍ അവധി നല്‍കിയത്. 

ലോക്ജന്‍ശക്തി പാര്‍ട്ടി നേതാവും കേന്ദ്ര മന്ത്രിയുമായ രാംവിലാസ് പാസ്വാന്റെ സഹോദരനാണ് മരിച്ചത്. സഭാഗം മരിച്ചാല്‍ ഒരഹു ദിവസത്തെ അവധി നല്‍കുന്ന കീഴ് വഴക്കം പാലിക്കണം എന്ന് കോണ്‍ഗ്രസ് സഭാ കക്ഷി നേതാവായ അധീര്‍ രഞ്ജന്‍ ചൗധരി സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നു. 

എന്നാല്‍ രണ്ട് മണിയോടെ സഭ സമ്മേളിച്ച് സഭാ നടപടികളിലേക്ക് കടന്നു. കീഴ് വഴക്കം പാലിക്കാതിരുന്നതിന്റെ പേരില്‍ വിവാദമുണ്ടാക്കരുതെന്ന് രാംവിലാസ് പാസ്വാന്‍ മറ്റ് പാര്‍ട്ടികളോട് അഭ്യര്‍ഥിച്ചു. പാര്‍ലമെന്റ് സമ്മേളനം മൂന്ന് ദിവസം കൂടി നീട്ടാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ എതിര്‍പ്പ് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. 

10 ബില്ലുകള്‍ കൂടി പാസാക്കാനുള്ളതിനാല്‍ മൂന്ന് ദിവസം കൂടി സമ്മേളനം നീട്ടാനുള്ള താത്പര്യം സര്‍ക്കാര്‍ കാര്യോപദേശക സമിതി യോഗത്തില്‍ അറിയിച്ചു. 26നാണ് പാര്‍ലമെന്റ് സമ്മേളനം അവസാനിക്കേണ്ടിയിരുന്നത്. മുന്‍കൂട്ടി നിശ്ചയിച്ച തിയതിയില്‍ നിന്ന് മാറ്റം വരുത്തുന്നത് പ്രയാസങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ സ്പീക്കറെ അറിയിച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com