ട്രെയിനിലെ ബിരിയാണിയില്‍ നിന്ന് പല്ലിയെ കിട്ടിയെന്ന് യാത്രക്കാരന്‍: കള്ളപ്പരാതി പൊളിച്ച് ഉദ്യോഗസ്ഥര്‍

പരാതിയില്‍ സംശയം തോന്നിയ മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥന്‍ നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന്റെ സത്യാവസ്ഥ പുറത്താവുന്നത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഡെല്‍ഹി: ട്രെയിനിലെ ഭക്ഷണത്തില്‍ നിന്നും പല്ലിയെ കിട്ടിയെന്ന യാത്രക്കാരന്റെ പരാതി വ്യാജമെന്ന് തെളിയിച്ച് റെയില്‍വേ അധികൃതര്‍. ട്രെയിനില്‍ നിന്നും വാങ്ങിയ ബിരിയാണിയില്‍ പല്ലിയെ കിട്ടിയെന്നായിരുന്നു എഴുപതുകാരനായ യാത്രക്കാരന്‍ പരാതി നല്‍കിയത്. പരാതിയില്‍ സംശയം തോന്നിയ മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥന്‍ നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന്റെ സത്യാവസ്ഥ പുറത്താവുന്നത്.

ഗുണ്ട്കല്‍ സ്‌റ്റേഷനില്‍ വച്ചാണ് ഇയാള്‍ റെയില്‍വേയ്ക്ക് പരാതി നല്‍കിയത്. എന്നാല്‍ സംശയം തോന്നിയ  റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ നടത്തിയ അന്വേഷണത്തില്‍ സമാനസാഹചര്യത്തില്‍ ജൂലൈ 14ന് സമൂസയില്‍ നിന്നും പല്ലിയെ കിട്ടിയെന്ന് ഇയാള്‍ പരാതി നല്‍കിയതായി കണ്ടെത്തി. 

തുടര്‍ന്ന് റെയില്‍വേ അധികൃതരുടെ ചോദ്യം ചെയ്യലിലാണ് സത്യാവസ്ഥ പുറത്തുവരുന്നത്. പല്ലിയെ കിട്ടിയെന്ന് കളവുപറഞ്ഞത് ഭക്ഷണം സൗജന്യമായി ലഭിക്കാന്‍ വേണ്ടിയാണെന്ന് ഇയാള്‍ സമ്മതിച്ചതായി റെയില്‍വേ അധികൃതര്‍ വാര്‍ത്താ ഏജന്‍സിയായ പിറ്റിഐയോട് വെളിപ്പെടുത്തി. 

പ്രായാധിക്യം മൂലം അവശനായ തനിക്ക് രക്താര്‍ബുദവും മാനസിക വൈകല്യവും ഉണ്ടെന്ന് പരാതിക്കാരന്‍ പറ!ഞ്ഞു. രോഗശമനത്തിനായി ആയുര്‍വേദ ചികിത്സ നടത്തുന്ന താന്‍ ഇതിനായി ഉപയോഗിക്കുന്ന പ്രത്യേകതരം മത്സ്യം ഭക്ഷണത്തില്‍ ഇട്ടാണ് വ്യാജ പരാതി നല്‍കിയതെന്നും ഭക്ഷണം സൗജന്യമായി ലഭിക്കുക മാത്രമായിരുന്നു ഉദ്ദേശ്യമെന്നും ഇയാള്‍ സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com