നേരിട്ട് ഹാജരാകാൻ കൂടുതൽ സമയം വേണം ; സ്പീക്കർക്ക് കത്തയച്ച് വിമത എംഎൽഎമാർ

രാജിവെച്ച വിമത എംഎൽഎമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട്​ കോൺഗ്രസും ജെ.ഡി.എസും ആണ് സ്പീക്കർക്ക് കത്ത് നൽകിയത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ബംഗലൂരു: കർണാടകയിൽ ഇന്ന് നേരിട്ടു ഹാജരാകാൻ നിർദേശിച്ച സ്പീക്കറോട് കൂടുതൽ സമയം ആവശ്യപ്പെട്ട് വിമത എംഎൽഎമാർ. ഹാജരാകുന്നതിന് ഒരു മാസത്തെ സമയം വേണമെന്ന് എംഎൽഎമാർ സ്പീക്കർ കെ ​ആ​ർ ര​മേ​ഷ്​ കു​മാ​റിനോട് ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി വിമത എംഎൽഎമാർ സ്​​പീ​ക്ക​ർക്ക് കത്തയച്ചു. 

വിമത എംഎൽഎമാരോട് ഇന്നു രാവിലെ 11 മണിക്ക് മുമ്പായി തന്റെ മുന്നിൽ നേരിട്ട് ഹാജരാകാനാണ് നിർദേശം നൽകിയിരുന്നത്. അയോ​ഗ്യത നടപടിയിൽ വാദം കേൾക്കാനാണ് വിമതരോട് നേരിട്ട് ഹാജരാകാൻ നിർദേശിച്ചത്. എന്നാൽ കത്തയച്ച സാഹചര്യത്തിൽ സ്​​പീ​ക്ക​ർ മുമ്പാകെ വിമത എംഎൽഎമാർ ഹാജരാകില്ലെന്ന് ഉറപ്പായി. 

രാജിവെച്ച വിമത എംഎൽഎമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട്​ കോൺഗ്രസും ജെ.ഡി.എസും ആണ് സ്പീക്കർക്ക് കത്ത് നൽകിയത്. അതേസമയം, രാജിവെച്ച 15 എംഎൽഎമാരുടെ കാര്യത്തിൽ വിപ്പ്​ ബാധകമാവുമെന്ന്​ സ്​പീക്കർ റൂളിങ്​ നൽകിയിട്ടുണ്ട്. സുപ്രീംകോടതിയിലുള്ള ഹർജികളിൽ തീരുമാന മറിഞ്ഞശേഷം ബുധനാഴ്​ച വോട്ടെടുപ്പ്​ നടത്താമെന്നാണ്​ മുഖ്യമന്ത്രി കുമാരസ്വാമി സ്​പീക്കറെ അറിയിച്ചത്​​. ഈ നിർദേശത്തിൽ അതൃപ്​തി പ്രകടിപ്പിച്ച സ്​പീക്കർ, വിശ്വാസ വോട്ടെടുപ്പ് ഇന്ന് വൈകീട്ട് ആറിന് മുമ്പ് നടത്തുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു.  ​

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com