ടോയ്‌ലെറ്റില്‍ ഭക്ഷണം പാചകം ചെയ്യുന്നതില്‍ എന്താണ് തെറ്റ്?; ഒരു മറ മതിയെന്ന് കോണ്‍ഗ്രസ് മന്ത്രി

ടോയ്‌ലെറ്റില്‍ ഭക്ഷണം പാചകം ചെയ്യുന്നതില്‍ എന്താണ് തെറ്റ്?; ഒരു മറ മതിയെന്ന് കോണ്‍ഗ്രസ് മന്ത്രി

കക്കൂസിനും സ്റ്റൗവിനും ഇടയില്‍ ഒരു മറയുണ്ടെങ്കില്‍ പാചകം ചെയ്യുന്നതില്‍ ഒരു പ്രശ്‌നവുമില്ലെന്ന് മധ്യപ്രദേശ് മന്ത്രി ഇമര്‍ത്തി ദേവി

ഭോപ്പാല്‍: കക്കൂസിനും സ്റ്റൗവിനും ഇടയില്‍ ഒരു മറയുണ്ടെങ്കില്‍ പാചകം ചെയ്യുന്നതില്‍ ഒരു പ്രശ്‌നവുമില്ലെന്ന് മധ്യപ്രദേശ് മന്ത്രി ഇമര്‍ത്തി ദേവി. മധ്യപ്രദേശിലെ അംഗനവാടികളില്‍ ഇത്തരത്തില്‍ ഭക്ഷണം പാചകം ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍ വന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ വിശദീകരണം.

ഇത്തരത്തില്‍ പാചകം ചെയ്യുന്ന അംഗനവാടികളിലെല്ലാം ശുചിമുറിയ്ക്ക് ഒരു മറയുണ്ടെന്ന് നിങ്ങള്‍ മനസിലാക്കണം.ഞങ്ങളുടെയെല്ലാം വീടുകളില്‍ ഇത്തരത്തിലാണ് ശുചിമുറികള്‍. ഇക്കാരണത്താല്‍ ഞങ്ങളുടെ ബന്ധുക്കള്‍ വീട്ടീല്‍ നിന്ന് ഭക്ഷണം കഴിക്കില്ലെന്ന് വാശിപ്പിടിച്ചാലോ ഇമര്‍ത്തി ദേവി ചോദിക്കുന്നു. 

എല്ലായിടത്തും ബാത്ത്‌റൂം സീറ്റില്‍ പാത്രങ്ങള്‍ സൂക്ഷിക്കാം. ഞങ്ങളുടെ വീടുകളിലൊക്കെ അത് ചെയ്യാറുണ്ട്. മണ്‍പാത്രങ്ങള്‍ നാം ഉപയോഗിക്കാത്തത് മണ്ണും കല്ലും ചേര്‍ത്ത് നിര്‍മ്മിച്ചതുകൊണ്ടാണോയെന്നും മന്ത്രി ചോദിക്കുന്നു. ഇത്തരം ആരോപണം ഉയര്‍ന്നതിന് പിന്നാലെ സംഭവത്തില്‍  കേസെടത്ത് അന്വേഷണം ആരംഭിച്ചതായും മന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com