ഡല്‍ഹി വേണ്ട ദില്ലി മതിയെന്ന് ബിജെപി എംപി വിജയ് ഗോയല്‍

രാജ്യതലസ്ഥാനത്തിന്റെ പേര് ഡല്‍ഹി എന്നത് മാറ്റി ദില്ലിയെന്നാക്കണമെന്ന് ബിജെപി എംപി വിജയ് ഗോയല്‍
ഡല്‍ഹി വേണ്ട ദില്ലി മതിയെന്ന് ബിജെപി എംപി വിജയ് ഗോയല്‍

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തിന്റെ പേര് ഡല്‍ഹി എന്നത് മാറ്റി ദില്ലിയെന്നാക്കണമെന്ന് ബിജെപി എംപി വിജയ് ഗോയല്‍. പാര്‍ലമെന്റ് ചോദ്യോത്തരവേളയിലാണ് ഇത്തരമൊരു നിര്‍ദ്ദേശം എംപി മുന്നോട്ടുവെച്ചത്. തലസ്ഥാന നഗരത്തിന്റെ പേരില്‍ അതിന്റെ ചരിത്രവും സംസ്‌കാരവും ഉള്‍ക്കൊള്ളമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഡല്‍ഹി എന്ന വാക്കില്‍ അതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഗോയലിന്റെ നിര്‍ദ്ദേശം മന്ത്രാലയം ബന്ധപ്പെട്ട വകുപ്പിന് കൈമാറുമെന്നും ഇക്കാര്യത്തില്‍ വൈകാതെ തീരുമാനമെടുക്കുമെന്നും ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് പറഞ്ഞു.

ദില്ലി എന്ന വാക്കിന്റെ ഉത്ഭവവുമായി വിവിധ വ്യാഖ്യനങ്ങളുണ്ട്. മൗര്യസാമ്രാജ്യത്തിലെ രാജാവായിരുന്ന രാജു ദില്ലുവില്‍ നിന്നാണ് ദില്ലി എന്ന പദമുണ്ടായതെന്നാണ് അതിലൊരുവാദം. മഹത്തായ ഇന്തോ - ഗംഗാ സമതലത്തിലേക്കുള്ള കവാടമായി ദില്ലി പ്രവര്‍ത്തിക്കുന്നതിനാല്‍ 'ദീലീജ്' എന്ന വാക്കില്‍ നിന്നാണ് 'ദില്ലി' എന്ന പേര് ഉണ്ടായതെന്ന് മറ്റൊരുവാദമെന്നും അദ്ദേഹം പറയുന്നു. 

ദില്ലിയെ ഇന്ദ്രപ്രസ്ഥ അല്ലെങ്കില്‍ ഹസ്തിനപുര എന്ന് നാമകരണം ചെയ്യണമെന്ന ആവശ്യം വിജയ് ഗോയല്‍ നേരത്തെ ഉന്നയിച്ചിരുന്നു. ദില്ലി എന്ന പേര് തുടരണമെങ്കില്‍ അത് ശരിയായി ഉച്ചരിക്കേണ്ടതുണ്ടെന്നും ഗോയല്‍ കൂട്ടിച്ചേര്‍ത്തു.

കൊച്ചി, ഗുവാഹത്തി, മുംബൈ, ഇന്‍ഡോര്‍, പൂനെ, വാരണാസി, കൊല്‍ക്കത്ത തുടങ്ങിയ നഗരങ്ങളെ ഔദ്യോഗികമായി പുനര്‍നാമകരണം ചെയ്തിട്ടുണ്ട്. ചില നഗരങ്ങളില്‍ അക്ഷരവിന്യാസത്തില്‍ മാറ്റം വരുത്തിയാതായും അദ്ദേഹം പറയുന്നു. കോണ്‍പൂര്‍ കാന്‍പൂരായതും ഒറീസ ഒഡീഷയായതും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com