ലൈംഗികമായി പീഡിപ്പിച്ചു; പരാതി നല്‍കാനെത്തിയ പതിനാറുകാരിയെ പൊലിസുകാരന്‍ അപമാനിച്ചു; വീഡിയോ പങ്കുവെച്ച് പ്രിയങ്കാ ഗാന്ധി; വൈറല്‍

ലൈംഗിക പീഡനത്തിന് ഇരയായ പതിനാറുകാരി പരാതി നല്‍കാനായി പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് പൊലീസുകാരന്‍ അപമാനിച്ചത്‌  
ലൈംഗികമായി പീഡിപ്പിച്ചു; പരാതി നല്‍കാനെത്തിയ പതിനാറുകാരിയെ പൊലിസുകാരന്‍ അപമാനിച്ചു; വീഡിയോ പങ്കുവെച്ച് പ്രിയങ്കാ ഗാന്ധി; വൈറല്‍

ന്യൂഡല്‍ഹി: പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയ പെണ്‍കുട്ടിയെ അപമാനിക്കുന്ന പൊലീസുകാരന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ലൈംഗിക ചൂഷണത്തിനിരയായ 16 വയസ്സുകാരിക്കാണ് കാണ്‍പൂരിലെ പോലീസ് സ്‌റ്റേഷനില്‍ അപമാനം നേരിടേണ്ടിവന്നത്. പെണ്‍കുട്ടിയെ അപമാനിച്ച് പോലീസുകാരന്‍ സംസാരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. 

പെണ്‍കുട്ടിയുടെ പരാതിയില്‍ കേസെടുക്കാന്‍ വിസമ്മതിച്ച ഹെഡ് കോണ്‍സ്റ്റബിള്‍ താര്‍ ബാബു പെണ്‍കുട്ടിയോട് മോശമായരീതിയില്‍ സംസാരിക്കുകയായിരുന്നു. എന്തിനാണ് ഇത്രയധികം ആഭരണങ്ങള്‍ ധരിച്ചിരിക്കുന്നതെന്നും എന്താണ് ഇതിന്റെ ഉപയോഗമെന്നും പോലീസുകാരന്‍ പെണ്‍കുട്ടിയോട് ചോദിക്കുന്നുണ്ട്. ഇതെല്ലാം നീ ശരിക്കും എന്താണെന്നാണ് കാണിക്കുന്നതെന്നും പോലീസുകാരന്‍ പറയുന്നു. 

ഇതിനിടെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഇടപെട്ടെങ്കിലും അവരെയും പോലീസുകാരന്‍ കുറ്റപ്പെടുത്തി. പോലീസുകാരന്‍ സംസാരിക്കുന്നതിനിടെ പെണ്‍കുട്ടിയുടെ സഹോദരനാണ് ഈ സംഭവങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത്. ഈ വീഡിയോ പിന്നീട് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുകയും പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയുമായിരുന്നു. 

ഇതാണ് പരാതി നല്‍കാനെത്തിയ ഒരു പെണ്‍കുട്ടിയോട് അവര്‍ പെരുമാറുന്നരീതിയെന്നും ഉത്തര്‍പ്രദേശില്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ കുറയുന്നില്ലെന്നും ഇതാണ് നിയമം സംരക്ഷിക്കേണ്ടവരുടെ പെരുമാറ്റമെന്നും പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു.

<

p>
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com