'അന്ന് ഞാന്‍ കാര്‍ഗിലില്‍ പോയിരുന്നു'; ചിത്രങ്ങള്‍ പങ്കുവെച്ച് മോദി 

'അന്ന് ഞാന്‍ കാര്‍ഗിലില്‍ പോയിരുന്നു'; ചിത്രങ്ങള്‍ പങ്കുവെച്ച് മോദി 

സൈനികര്‍ക്ക് ഒപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതും പരിക്കേറ്റ് ആശുപത്രിയില്‍  ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിക്കുന്നതുമാണ് ചിത്രങ്ങളിലുളളത്

ന്യൂഡല്‍ഹി: പാക്കിസ്ഥാനെ തുരത്തിയോടിച്ച കാര്‍ഗില്‍ യുദ്ധവിജയത്തിന്റെ 20-ാം വാര്‍ഷികത്തിന്റെ നിറവിലാണ് രാജ്യം.  കാര്‍ഗില്‍ യുദ്ധവേളയില്‍, സൈനികരുമായി താന്‍ ആശയവിനിമയം നടത്തുന്നതിന്റെ ചിത്രങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സോഷ്യല്‍മീഡിയില്‍ പങ്കുവെച്ചു. ട്വിറ്ററില്‍ പങ്കുവെച്ച ചിത്രങ്ങള്‍ സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

'1999ല്‍ നടന്ന കാര്‍ഗില്‍ യുദ്ധസമയത്ത്, കാര്‍ഗിലില്‍ പോകാന്‍ തനിക്ക് അവസരം ലഭിച്ചിരുന്നു. ധീരരായ സൈനികരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനും സാധിച്ചു. ഹിമാചല്‍ പ്രദേശിലും ജമ്മുകശ്മീരിലും പാര്‍ട്ടിയുടെ ചുമതല വഹിച്ചിരുന്ന സമയമായിരുന്നു അന്ന്. ഒരിക്കലും മറക്കാന്‍ കഴിയാത്ത അനുഭവമാണ് സൈനികരുമായുളള കൂടിക്കാഴ്ച തനിക്ക് സമ്മാനിച്ചത്. '- ചിത്രങ്ങള്‍ക്ക് ഒപ്പം മോദി ട്വിറ്ററില്‍ കുറിച്ച വരികളാണിവ.

സൈനികര്‍ക്ക് ഒപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതും പരിക്കേറ്റ് ആശുപത്രിയില്‍  ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിക്കുന്നതുമാണ് ചിത്രങ്ങളിലുളളത്. കാര്‍ഗില്‍ വിജയത്തിന്റെ സ്മരണ പുതുക്കുന്ന ഇന്ന് ദ്രാസിലെ കാര്‍ഗില്‍ യുദ്ധസ്മാരകത്തില്‍ കരസേന മേധാവി ബിപിന്‍ റാവത്തും വ്യോമസേന മേധാവി ബീരേന്ദ്ര സിങ് ധനോവയും നാവികസേന മേധാവി കരംബീര്‍ സിങ്ങും പുഷ്പചക്രം അര്‍പ്പിച്ചു. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ശ്രീനഗറിലെ ബദാമിബാഗ് കന്റോണ്‍മെന്റിലെ യുദ്ധസ്മാരകത്തില്‍ പുഷ്‌കചക്രം അര്‍പ്പിച്ചു. ഇത്തരത്തില്‍ രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ യുദ്ധസ്മരണ പുതുക്കുന്ന ചടങ്ങുകള്‍ നടന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com