പശു ഓക്‌സിജന്‍ പുറത്തു വിടുന്നു, പശുവിന് സമീപം താമസിച്ചാല്‍ ക്ഷയരോഗം മാറും; വിചിത്ര വാദവുമായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

ശുവിനെ തടവുന്നത് ശ്വാസ തടസം ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ ഇല്ലാതെയാക്കുമെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായ ത്രിവേന്ദ്ര സിങ് റാവത്ത്
പശു ഓക്‌സിജന്‍ പുറത്തു വിടുന്നു, പശുവിന് സമീപം താമസിച്ചാല്‍ ക്ഷയരോഗം മാറും; വിചിത്ര വാദവുമായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

ഡെറാഡൂണ്‍: ഓക്‌സിജന്‍ ശ്വസിക്കുകയും പുറത്തു വിടുകയും ചെയ്യുന്ന ഏക മൃഗമാണ് പശുവെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി. പശുവിനെ തടവുന്നത് ശ്വാസ തടസം ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ ഇല്ലാതെയാക്കുമെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായ ത്രിവേന്ദ്ര സിങ് റാവത്ത് പറഞ്ഞു. 

പശുവിന്റെ സമീപത്ത് താമസിക്കുന്നത് ക്ഷയരോഗം മാറാന്‍ സഹായിക്കും. ഡെറാഡൂണിലെ പൊതു പരിപാടിക്കിടയില്‍ പശുവിന്റെ ഗുണങ്ങളെ കുറിച്ച് വാചാലനാവുന്ന മുഖ്യമന്ത്രിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. പശുവിന്‍ പാലിന്റേയും ഗോമൂത്രത്തിന്റേയും ഔഷധ ഗുണങ്ങളും മുഖ്യമന്ത്രിയുടെ പ്രസംഗത്തില്‍ നിറഞ്ഞു. 

ഗരുദ ഗംഗ എന്ന നദിയിലെ വെള്ളം കുടിച്ചാല്‍ ഗര്‍ഭിണികള്‍ക്ക് ശസ്ത്രക്രീയയിലൂടെയല്ലാതെ കുഞ്ഞിന് ജന്മം നല്‍കാനാവുമെന്ന് നേരത്തെ ഉത്തരാഖണ്ഡ് ബിജെപി അധ്യക്ഷന്‍ അജയ് ഭട്ടും പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി പശുവിന്റെ ശാസ്ത്രീയ ഗുണങ്ങളെ കുറിച്ച് വിവരിച്ചെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com