700 യാത്രക്കാരുമായി മഹാലക്ഷ്മി എക്‌സ്പ്രസ് വെള്ളപ്പൊക്കത്തില്‍ കുടുങ്ങി ; രക്ഷാപ്രവര്‍ത്തനം തുടരുന്നു ( വീഡിയോ)

ബദ്‌ലാപൂരിനും വാന്‍ഗനിക്കുമിടയിലാണ് ട്രെയിന്‍ കുടുങ്ങിപ്പോയത്
700 യാത്രക്കാരുമായി മഹാലക്ഷ്മി എക്‌സ്പ്രസ് വെള്ളപ്പൊക്കത്തില്‍ കുടുങ്ങി ; രക്ഷാപ്രവര്‍ത്തനം തുടരുന്നു ( വീഡിയോ)


മുംബൈ : മഹാരാഷ്ട്രയിലെ കനത്തമഴയെ തുടര്‍ന്നുള്ള വെള്ളപ്പൊക്കത്തില്‍ മഹാലക്ഷ്മി എക്‌സ്പ്രസ് കുടുങ്ങി. ബദ്‌ലാപൂരിനും വാന്‍ഗനിക്കുമിടയിലാണ് ട്രെയിന്‍ കുടുങ്ങിപ്പോയത്. ട്രെയിനില്‍ 700 ഓളം യാത്രക്കാരുണ്ടെന്നാണ് റെയില്‍വേ അറിയിച്ചത്. ഇവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. 

രക്ഷാപ്രവര്‍ത്തനത്തിന് ദേശീയ ദുരന്ത നിവാരണ സേനയും നാവിക സേനയും നേതൃത്വം നല്‍കി വരുന്നുണ്ട്. യാത്രക്കാരെ എയര്‍ലിഫ്റ്റിങ് വഴി രക്ഷിക്കാനും നീക്കം നടക്കുന്നുണ്ട്. അതേസമയം ട്രെയിനില്‍ 2000 ഓളം പേരുണ്ടെന്ന് അനൗദ്യോഗിക റിപ്പോര്‍ട്ടുകളുമുണ്ട്. 

കഴിഞ്ഞദിവസങ്ങളില്‍ സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. മുംബൈ നഗരം വെള്ളത്തില്‍ മുങ്ങി. നിലവധി വിമാനങ്ങള്‍ റദ്ദാക്കി. ട്രെയിന്‍, റോഡ് ഗതാഗതവും താറുമാറായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com