മോഷണ കുറ്റം ആരോപിച്ച് 14കാരനെ ആള്‍ക്കുട്ടം തല്ലിക്കൊന്നു

മുഖ്യ പ്രതിയായ മുകേഷ് ലഹരിക്ക് അടിമയാണെന്നും, മോഷ്ടാവെന്ന് തെറ്റിദ്ധരിച്ച് കുട്ടിയെ ആക്രമിച്ചതാവാനാണ് സാധ്യതയെന്നും പൊലീസ് പറയുന്നു
മോഷണ കുറ്റം ആരോപിച്ച് 14കാരനെ ആള്‍ക്കുട്ടം തല്ലിക്കൊന്നു

ന്യൂഡല്‍ഹി: പതിനാലു വയസുകാരനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. മോഷ്ടാവെന്ന് ആരോപിച്ചാണ് ന്യൂഡല്‍ഹിയിലെ ആദര്‍ശ് നഗറില്‍ 14 വയസ് മാത്രം പ്രായമുള്ള ആണ്‍കുട്ടിയെ തല്ലിക്കൊന്നത്. വെള്ളിയാഴ്ചയായിരുന്നു സംഭവം. 

എന്നാല്‍ കുട്ടി മോഷണം നടത്തിയിട്ടില്ലെന്നും, മോഷണം നടത്തിയതായി പറയപ്പെടുന്ന വീടിന്റെ മുന്‍പിലൂടെ നടന്ന് പോവുമ്പോള്‍ ആള്‍ക്കൂട്ടം ആക്രമിക്കുകയായിരുന്നു എന്നും കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

മോഷണം നടത്തിയ കുട്ടിയെ കയ്യോടെ പിടികൂടിയത് താനാണെന്ന് അവകാശപ്പെട്ട വ്യക്തിയും പൊലീസ് പിടിയിലായിട്ടുണ്ട്. മുകേഷ് എന്നയാളാണ് കുട്ടിയെ പിടികൂടുന്നത്. കുട്ടിയെ പിടികൂടിയതിന് ശേഷം കെട്ടിയിടുകയും, മറ്റ് ആളുകളെ വിളിച്ചു വരുത്തി മര്‍ദ്ദിക്കുകയും ചെയ്തു. 

കുട്ടി അബോധാവസ്ഥയിലായതിന് ശേഷമാണ് പൊലീസിനെ വിളിക്കുന്നത്. അബോധാവസ്ഥയിലായ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എന്നാല്‍, മുഖ്യ പ്രതിയായ മുകേഷ് ലഹരിക്ക് അടിമയാണെന്നും, മോഷ്ടാവെന്ന് തെറ്റിദ്ധരിച്ച് കുട്ടിയെ ആക്രമിച്ചതാവാനാണ് സാധ്യതയെന്നും പൊലീസ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com