കുത്തിയിരുന്നു ചപ്പാത്തി തേച്ചെടുക്കുന്ന ചിത്രം; സഹായം ചോദിച്ച ഭാര്യയ്ക്ക് ആനന്ദ് മഹീന്ദ്രയുടെ മറുപടി; ചിരി

ട്വിറ്ററിലൂടെ ആനന്ദ് മഹീന്ദ്ര തന്നെയാണ് വീട്ടു വിശേഷം പങ്കുവെച്ചത്
കുത്തിയിരുന്നു ചപ്പാത്തി തേച്ചെടുക്കുന്ന ചിത്രം; സഹായം ചോദിച്ച ഭാര്യയ്ക്ക് ആനന്ദ് മഹീന്ദ്രയുടെ മറുപടി; ചിരി

ഭാര്യ ഭക്ഷണം പാകം ചെയ്യാന്‍ സഹായിക്കാന്‍ പറഞ്ഞാന്‍ എന്തു പറയണം? ഭര്‍ത്താക്കന്മാരെ ഒന്നടങ്കം കുഴക്കുന്ന ചോദ്യമാണിത്. എന്നാല്‍ വ്യവസായ പ്രമുഖന്‍ ആനന്ദ് മഹീന്ദ്ര ഭാര്യയ്ക്ക് നല്‍കിയ ഉത്തരം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ട്വിറ്ററിലൂടെ ആനന്ദ് മഹീന്ദ്ര തന്നെയാണ് വീട്ടു വിശേഷം പങ്കുവെച്ചത്. 

മഴയുള്ള ഒരു വാരാന്ത്യത്തില്‍ ഭാര്യയ്‌ക്കൊപ്പം വീട്ടിലിരിക്കുമ്പോഴാണ് ആനന്ദ് മഹീന്ദ്രയോട് ഭാര്യ സഹായം ചോദിച്ചത്. എന്നാല്‍ ഇതിന് ഉത്തരമായി തന്റെ പാചകം എങ്ങനെയായിരിക്കും എന്നു വ്യക്തമാക്കുന്ന ഒരു ചിത്രമാണ് അദ്ദേഹം ഭാര്യയ്ക്ക് അയച്ചുകൊടുത്തത്. തേപ്പുപെട്ടി ഉപയോഗിച്ച് ചപ്പാത്തി ചുട്ടെടുക്കുന്ന ഒരാളുടെ ചിത്രമായിരുന്നു ഇത്. കുനിഞ്ഞിരുന്നു പാത്രത്തിന് മേലെ ചപ്പാത്തി വെച്ച് തേച്ചെടുക്കുന്ന ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തിയിരിക്കുകയാണ്. 

ഭാര്യ ഒരിക്കലും പാചകം ചെയ്യാന്‍ സഹായം ചോദിക്കാതിരിക്കാനല്ലേ ഈ ചിത്രം തന്നെ നല്‍കിയത് എന്നായിരുന്നു ഒരു കമന്റ്. എന്റെ തന്ത്രം നിങ്ങള്‍ മനസിലാക്കിയെടുത്തല്ലേ എന്നായിരുന്നു ഇതിന് മറുപടിയായി ആനന്ദ് മഹീന്ദ്ര കുറിച്ചത്. ഇലക്ട്രോണിക് വാഹനത്തിന് ശേഷം ഇലക്ട്രോണിക് ചപ്പാത്തിയുണ്ടാക്കാന്‍ പ്ലാനുണ്ടോ എന്നാണ് മറ്റൊരാളുടെ ചോദ്യം. നിരവധി പേരാണ് ട്വീറ്റ് ഏറ്റെടുത്തിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com