'ക്വിസിൽ വിജയിക്കൂ, ചന്ദ്രയാൻ ചന്ദ്രനിൽ ഇറങ്ങുന്നതിന് സാക്ഷിയാകൂ'; വിദ്യാർത്ഥികളോട് പ്രധാനമന്ത്രി

ഓരോ സംസ്ഥാനത്തും മുൻപിലെത്തുന്ന വിദ്യാർഥികളെ സർക്കാർ ചെലവിൽ ശ്രീഹരിക്കോട്ടയിലെത്തിക്കു
'ക്വിസിൽ വിജയിക്കൂ, ചന്ദ്രയാൻ ചന്ദ്രനിൽ ഇറങ്ങുന്നതിന് സാക്ഷിയാകൂ'; വിദ്യാർത്ഥികളോട് പ്രധാനമന്ത്രി

ന്യൂഡൽഹി; ചന്ദ്രയാൻ ചന്ദ്രനിൽ ഇറങ്ങുന്ന അഭിമാന നിമിഷത്തിന് സാക്ഷിയാകാൻ വിദ്യാർത്ഥികൾ അവസരം. പ്രശ്നോത്തരിയിൽ പങ്കെടുത്ത് വിജയിക്കുന്നവർക്ക് ശ്രീഹരിക്കോട്ടയിലെത്തി ചരിത്ര നിമിഷത്തിന് സാക്ഷിയാകാമെന്നാണ് വിദ്യാർഥികളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. ബഹിരാകാശത്തെക്കുറിച്ചും റോക്കറ്റ് സയൻസിനെക്കുറിച്ചുമുള്ള പ്രശ്നോത്തരിയിൽ പങ്കെടുത്തു വിജയിക്കുന്ന വിദ്യാർത്ഥികളാണ് ഇതിന് അർഹരാവുക. 

ഓരോ സംസ്ഥാനത്തും മുൻപിലെത്തുന്ന വിദ്യാർഥികളെ സർക്കാർ ചെലവിൽ ശ്രീഹരിക്കോട്ടയിലെത്തിക്കുമെന്ന് ‘മൻ കി ബാത്ത്’ പ്രഭാഷണത്തിൽ പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു. വിശദാംശങ്ങൾ mygov.in വെബ്സൈറ്റിൽ ലഭ്യമാകും.

ചന്ദ്രയാന്റെ ഓരോ ഇഞ്ചും ഇന്ത്യയുടേതാണ്. സെപ്റ്റംബറിൽ ലാൻഡർ വിക്രമും റോവർ പ്രഗ്യാനും ചന്ദ്രോപരിതലത്തിലിറങ്ങുന്നത് ആകാംക്ഷയോടെ കാത്തിരിക്കുകയാണു നമ്മൾ. ഈ സന്ദർഭത്തിനു സാക്ഷ്യം വഹിക്കാനാണ് വിദ്യാർഥികൾക്ക് അവസരമൊരുക്കുന്നത്ട പ്രധാനമന്ത്രി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com