ചേച്ചിയുടെ ഭര്‍ത്താവുമായി പ്രണയം; ഏഴ് മാസം ഗര്‍ഭിണിയായ സഹോദരിയെ 19കാരി കുത്തിക്കൊന്നു

അന്‍മോലും സാക്ഷിയോട് തിരികെ പോകാന്‍ പറഞ്ഞതുകൊണ്ടാണ് താന്‍ അഭിലാഷയെ കൊലപ്പെടുത്തിയതെന്ന് സാക്ഷി പൊലീസിന് മൊഴി നല്‍കി.
ചേച്ചിയുടെ ഭര്‍ത്താവുമായി പ്രണയം; ഏഴ് മാസം ഗര്‍ഭിണിയായ സഹോദരിയെ 19കാരി കുത്തിക്കൊന്നു

ജബല്‍പുര്‍: ഏഴ്മാസം ഗര്‍ഭിണിയായ യുവതിയെ പത്തൊന്‍പതുകാരിയായ സഹോദരി കുത്തിക്കൊന്നു. വെള്ളിയാഴ്ച കൈത്‌ല എന്ന സ്ഥലത്താണ് സംഭവം. കഴുത്തിലും വയറിലും ആഴത്തില്‍ മുറിവേറ്റ് ശുചിമുറിയില്‍ നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. അഭിലാഷ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. 

അഭിലാഷയ്ക്ക് ഒപ്പം താമസിച്ചിരുന്ന സാക്ഷിയെന്ന സഹോദരിയെ കാണാതായ സാഹചര്യത്തില്‍ ഇവരെ കേന്ദ്രീകരിച്ചായിരുന്നു പൊലീസിന്റെ അന്വേഷണം. ഇതിനിടെ അഭിലാഷയുടെ മൃതദേഹം കണ്ടെത്തുന്നതിന് മുന്‍പ് ഒരു പെണ്‍കുട്ടി മുഖം മറച്ച് ഇവരുടെ വീട്ടില്‍ നിന്നും ഓടിപ്പോകുന്നത് കണ്ടതായി അയല്‍വാസികള്‍ പൊലീസിന് മൊഴി നല്‍കി. 

ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ തിരച്ചിലില്‍ പ്രതിയെ കണ്ടെത്തുകയായിരുന്നു. ഷാഹ്പുരനര്‍സിംഗ്പുര്‍ റോഡില്‍ നിന്നാണ് സാക്ഷിയെ പൊലീസ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ സാക്ഷിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് അഭിലാഷയുടെയും അന്‍മോല്‍ എന്ന യുവാവിന്റെയും വിവാഹം നടന്നത്. പിന്നീട് അഭിലാഷ ഗര്‍ഭിണിയാവുകയും സഹായത്തിനായി സാക്ഷി ഇവരുടെ ഒപ്പം താമസിക്കുകയും ചെയ്തു. സാക്ഷിയും അന്‍മോലും തമ്മില്‍ പിന്നീട് പ്രണയത്തിലായി. 

ഇക്കാര്യം അഭിലാഷ അറിയുകയും സാക്ഷിയോട് തിരികെ പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. അന്‍മോലും സാക്ഷിയോട് തിരികെ പോകാന്‍ പറഞ്ഞതുകൊണ്ടാണ് താന്‍ അഭിലാഷയെ കൊലപ്പെടുത്തിയതെന്ന് സാക്ഷി പൊലീസിന് മൊഴി നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com