കഫേ കോഫി ഡേ സ്ഥാപകനെ കാണാതായി; പുഴയില്‍ ചാടി ആത്മഹത്യ ചെയ്തിരിക്കാമെന്ന്‌ പൊലീസ് നിഗമനം

സിദ്ധാര്‍ഥയെ അവസാനമായി കണ്ടത് ബംഗളൂരുവിന് സമീപമുള്ള നേത്രാവതി പുഴയ്ക്കരികിലായിരുന്നു
കഫേ കോഫി ഡേ സ്ഥാപകനെ കാണാതായി; പുഴയില്‍ ചാടി ആത്മഹത്യ ചെയ്തിരിക്കാമെന്ന്‌ പൊലീസ് നിഗമനം

മംഗളൂരു: കോഫി ശൃംഖലയായ കഫേ കോഫി ഡേ സ്ഥാപകനും, കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ് എം കൃഷ്ണയുടെ മരുമകനുമായ വി ജി സിദ്ധാര്‍ഥയെ കാണാതായി. സിദ്ധാര്‍ഥയെ അവസാനമായി കണ്ട ബംഗളൂരുവിന് സമീപമുള്ള നേത്രാവതി പുഴയ്ക്കരികിലായിരുന്നു. ആത്മഹത്യ ചെയ്തതാവാമെന്ന നിഗമനത്തില്‍ പൊലീസ് ഇവിടെ തെരച്ചില്‍ നടത്തുകയാണ്. തിങ്കളാഴ്ച വൈകുന്നേരം മുതലാണ് ഇദ്ദേഹത്തെ കാണാതായത്. 

ബിസിനസ് പരിപാടിക്കായി ചിക്കമംഗളൂരുവിലേക്ക് പോവുകയായിരുന്നു. ചിക്കമംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് പോവാനാണ് ലക്ഷ്യമിട്ടിരുന്നു. 
യാത്രയ്ക്കിടയില്‍ നേത്രാവദി നദിക്ക് കുറുകെയുള്ള പാലത്തില്‍ വെച്ച് 
ഡ്രൈവറോട് കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ട് സിദ്ധാര്‍ഥ കാറില്‍ നിന്നിറങ്ങി പോയി. പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടി ഇയാള്‍ ആത്മഹത്യ ചെയ്തിട്ടുണ്ടാവുമെന്നാണ് പൊലീസിന്റെ നിഗമനം. കാറില്‍ നിന്നും ഇറങ്ങി നടന്ന ഇദ്ദേഹം തിരികെ വരാതിരുന്നതോടെ ഡ്രൈവര്‍ കുടുംബാംഗങ്ങളെ വിവരമറിയിച്ചു. ഫോണില്‍ സംസാരിച്ചായിരുന്നു സിദ്ധാര്‍ഥ കാറില്‍ നിന്നും ഇറങ്ങി പോയത്. പിന്നാലെ ഫോണ്‍ സ്വിച്ച് ഓഫ് ആവുകയും ചെയ്തു. 

സംഭവം പുറത്തറിഞ്ഞതോടെ കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പ എസ് എം കൃഷ്ണയുടെ വീട്ടിലെത്തി. സിദ്ധാര്‍ഥയ്ക്ക് വേണ്ടിയുള്ള തിരച്ചിലിന് മുഖ്യമന്ത്രി നേരിട്ട് മേല്‍നോട്ടം വഹിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. എസ് എം കൃഷ്ണയുടെ മൂത്ത മകള്‍ മാളവികയുടെ ഭര്‍ത്താവാണ് വി ജി സിദ്ധാര്‍ഥ. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com