കടക്കു പുറത്ത്; മാധ്യമ പ്രവര്‍ത്തകര്‍ക്കു വിലക്കുമായി വനിതാ ജഡ്ജി

കടക്കു പുറത്ത്; മാധ്യമ പ്രവര്‍ത്തകര്‍ക്കു വിലക്കുമായി വനിതാ ജഡ്ജി
കടക്കു പുറത്ത്; മാധ്യമ പ്രവര്‍ത്തകര്‍ക്കു വിലക്കുമായി വനിതാ ജഡ്ജി

കൊല്‍ക്കത്ത: മാധ്യമ പ്രവര്‍ത്തകരെ കോടതി മുറിയില്‍ വിലക്കി കല്‍ക്കട്ട ഹൈക്കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് സംപതി ചതോപാധ്യായയാണ് തന്റെ കോടതി മുറിയില്‍ ഇനിയൊരു ഉത്തരവുണ്ടാവുന്നതു വരെ മാധ്യമ പ്രവര്‍ത്തകര്‍ക്കു വിലക്ക് ഏര്‍പ്പെടുത്തിയത്.

സംസ്ഥാനത്ത് വിവാദമായ ബോംഗാവ് മുനിസിപ്പാലിറ്റി വിശ്വാസ വോട്ട് പരിഗണിക്കുമ്പോഴായിരുന്നു ജസ്റ്റിസ് ചതോപാധ്യായയുടെ ഉത്തരവ്. വാദം കേള്‍ക്കല്‍ തുടങ്ങും മുമ്പു തന്നെ മാധ്യമ പ്രവര്‍ത്തകരോട് പുറത്തുപോവാന്‍ ജഡ്ജി ആവശ്യപ്പെട്ടു. ഇനിയൊരു ഉത്തരവുണ്ടാവും വരെ തന്റെ കോടതി മുറിയില്‍ കയറരുതെന്നും ജഡ്ജി നിര്‍ദേശിച്ചു.

വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കുന്നതിന് നഗരസഭയില്‍ കയറ്റിയില്ലെന്ന് ആരോപിച്ച് പതിനൊന്നും ബിജെപി കൗണ്‍സിലര്‍മാര്‍ നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിക്കുന്നത്. വിശ്വാസ വോട്ടില്‍ പങ്കെടുപ്പിക്കണമെന്ന കോടതിയുടെ മുന്‍ ഉത്തരവ് പാലിച്ചില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. 

തദ്ദേശ സ്ഥാപനങ്ങളിലെ വിശ്വാസ വോട്ട് ഉള്‍പ്പെടെ ഒട്ടേറെ വിഷയങ്ങളില്‍ ജസ്റ്റിസ് ചതോപാധ്യായ അടുത്തിടെ മമതാ ബാനര്‍ജി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെ ജസ്റ്റിസ് ചതോപാധ്യായയുടെ കോടതിയില്‍ ഹാജരാവില്ലെന്ന് അഭിഭാഷകര്‍ തീരുമാനമെടുത്തെങ്കിലും പിന്നീട് പിന്‍വലിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com