ജമ്മുകശ്മീര്‍ സംവരണ ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം ; രാസവളങ്ങളുടെ സബ്‌സിഡി കൂട്ടാനും തീരുമാനം

സുപ്രിം കോടതി ജഡ്ജിമാരുടെ എണ്ണം വര്‍ധിപ്പിക്കാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു
ജമ്മുകശ്മീര്‍ സംവരണ ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം ; രാസവളങ്ങളുടെ സബ്‌സിഡി കൂട്ടാനും തീരുമാനം

ന്യൂഡല്‍ഹി : ജമ്മുകശ്മീര്‍ സംവരണ ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. ജമ്മു കശ്മീരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന എല്ലാവര്‍ക്കും പത്തു ശതമാനം സംവരണം വ്യവസ്ഥ ചെയ്യുന്നതാണ് ബില്‍. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ തൊഴില്‍ മേഖലകളിലും സംവരണം ബാധകമാകും.  

ചിട്ട് ഫണ്ട് ഭേദഗതി ബില്ലിനും മന്ത്രിസഭ അംഗീകാരം നല്‍കി. ചിട്ടി ഫണ്ട് തട്ടിപ്പുകള്‍ തടയുക ലക്ഷ്യമിട്ടുള്ളതാണ് പുതിയ നിയമഭേദഗതി. സുപ്രിം കോടതി ജഡ്ജിമാരുടെ എണ്ണം വര്‍ധിപ്പിക്കാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. സുപ്രിംകോടതിയില്‍ നിലവില്‍ 30 ജഡ്ജിമാരാണ് ഉള്ളത്. ഇത് 33 ആയി ഉയര്‍ത്താനാണ് തീരുമാനം. കേസുകളുടെ എണ്ണം കൂടിയ സാഹചര്യത്തിലാണ് തീരുമാനം.

ഐഎസ്ആര്‍ഒയുടെ ടെക്‌നിക്കല്‍ ലെയ്‌സന്‍ യൂണിറ്റ് മോസ്‌കോയില്‍ തുടങ്ങുന്നതിനും കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. രാസവളങ്ങളുടെ സബ്‌സിഡി കൂട്ടാനും മന്ത്രിസഭ തീരുമാനിച്ചു. 22,875 കോടി രൂപ രാസവള സബ്‌സിഡിക്കായി വിനിയോഗിക്കും. കര്‍ഷകര്‍ക്ക് ഇതു  വലിയ നേട്ടമാകുമെന്ന് മന്ത്രിസഭായോഗ തീരുമാനങ്ങള്‍ അറിയിച്ച കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com