സേനയിലേക്ക് യുവാക്കളെ ആകർഷിക്കാൻ ഗെയിമുമായി വ്യോമസേന; പ്രചോദനമായി അഭിനന്ദന്റെ കഥാപാത്രവും

"ഇന്ത്യന്‍ എയര്‍ഫോഴ്‌സ് എ കട്ട് എബൗ" എന്ന പേരിലുള്ള ​ഗെയിം സേന ലോഞ്ച് ചെയ്തു
സേനയിലേക്ക് യുവാക്കളെ ആകർഷിക്കാൻ ഗെയിമുമായി വ്യോമസേന; പ്രചോദനമായി അഭിനന്ദന്റെ കഥാപാത്രവും

ന്യൂഡൽഹി: യുവാക്കളെ സേനയിലേക്ക് ആകര്‍ഷിക്കാന്‍ മൊബൈല്‍ ഗെയിമുമായി വ്യോമ സേന. "ഇന്ത്യന്‍ എയര്‍ഫോഴ്‌സ് എ കട്ട് എബൗ" എന്ന പേരിലുള്ള ​ഗെയിം സേന ലോഞ്ച് ചെയ്തു. ആന്‍ഡ്രോയിഡിലും ഐഫോണ്‍ ഒഎസ്സിലും ഗെയിം നിലവില്‍ ലഭ്യമാണ്. എയര്‍ ചീഫ് മാര്‍ഷല്‍ ബിഎസ് ഭനാവോ ആണ് ഗെയിം ലോഞ്ച് ചെയ്തത്. 

വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനോട് സാദൃശ്യമുള്ള കഥാപാത്രമാണ് ഗെയിമിന്റെ ​ഹൈലൈറ്റ്. ഗെയിം ടീസറില്‍ ഈ കഥാപാത്രത്തെ പരിചയപ്പെടുത്തുന്നുമുണ്ട്. അഭിനന്ദന്റെ ട്രേഡ്മാര്‍ക്കായ മീശയാണ് അഭിനന്ദനാണ് കഥാപാത്രമെന്ന തോന്നലുണ്ടാക്കുന്നത്.

വ്യോമയുദ്ധ വിഭാഗത്തില്‍പ്പെട്ട ഗെയിമാണിത്. ഓണ്‍ലൈന്‍ ആയി ഗെയിം കളിക്കുന്നത് വര്‍ധിച്ചു വരുന്ന സാഹചര്യം ഉപയോഗിച്ച് കൂടുതല്‍ ആളുകളെ സേനയിലേക്ക് ആകര്‍ഷിക്കുക എന്നതാണ് അധിക‌ൃതർ ലക്ഷ്യമിടുന്നത്.

വ്യോമസേനയുടെ ഭാഗമായ നിലവില്‍ പറപ്പിക്കുന്ന പോര്‍ വിമാനങ്ങളും മറ്റ് വിമാനങ്ങളും ഗെയിമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സിംഗിള്‍ പ്ലെയർ മോഡില്‍ മാത്രമേ ഗെയിം നിലവില്‍ ലഭ്യമായിട്ടുള്ളൂ. വരുന്ന പുതിയ അപ്‌ഡേറ്റുകളില്‍ മള്‍ട്ടി പ്ലെയര്‍ മോഡ് ലഭ്യമാകും. 

ഗെയിം തുടങ്ങുന്നതിനു മുമ്പ് വിമാനം പറത്തുന്നതും മറ്റും സംബന്ധിച്ചുള്ള പരിശീലനം ഗെയിം കളിക്കുന്നവര്‍ക്ക് ലഭ്യമാകും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com