ഉത്തര്‍പ്രദേശ് നിയമസഭ ഉപതെരഞ്ഞടുപ്പ്: കോണ്‍ഗ്രസ് മത്സരിച്ചേക്കില്ല

ഉത്തര്‍പ്രദേശിലെ പതിനൊന്ന് മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസ് മത്സരിച്ചേക്കില്ല 
ഉത്തര്‍പ്രദേശ് നിയമസഭ ഉപതെരഞ്ഞടുപ്പ്: കോണ്‍ഗ്രസ് മത്സരിച്ചേക്കില്ല

ലഖ്‌ന: ഉത്തര്‍പ്രദേശിലെ നിയമസഭാ ഉപതെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസ് മത്സരിച്ചേക്കില്ല. പതിനൊന്ന് നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞടുപ്പ് നടക്കാനുള്ളത്. എംഎല്‍എമാര്‍ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ വിജയിച്ച പശ്ചാത്തലത്തിലാണ് ഉപതെരഞ്ഞടുപ്പ്്.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തേണ്ടതില്ലെന്ന്് ആവശ്യപ്പെട്ട് ഒരുകൂട്ടം മുന്‍ എംഎല്‍എമാരും കോണ്‍ഗ്രസ് നേതാക്കളും രാഹുല്‍ ഗാന്ധിക്ക് കത്തയച്ചിട്ടുണ്ട്. ആദ്യം പരിഗണന നല്‍കേണ്ടത് സംസ്ഥാനത്ത് പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ്. ്അതിന് ശേഷം മതി മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമെന്നും കത്തില്‍  ആവശ്യപ്പെടുന്നു. 

നിലവിലെ സാഹചര്യത്തില്‍ ഉപതെരഞ്ഞടുപ്പില്‍ മത്സരിച്ചാല്‍ കാര്യമായ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കോണ്‍ഗ്രസിന കഴിയില്ലെന്ന കാര്യം നേതാക്കള്‍ ഉള്‍ക്കൊള്ളണം. 2022 ലെ നിയമസഭാ തെരഞ്ഞടുപ്പ് മുന്നില്‍ കണ്ട് പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയാണ് വേണ്ടത്. ബൂത്ത് തലം മുതല്‍ സംഘടനയെ ശക്തിപ്പെടുത്തണമെന്നും  യുപിയിലെ കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.
403 മണ്ഡലങ്ങളാണ് ഉത്തര്‍പ്രദേശില്‍ ഉളളത്. അവിടെ എന്തെങ്കിലും ഒരു മാറ്റമുണ്ടാക്കാന്‍ ഒരു ദിവസം കൊണ്ട് കഴിയില്ല. പതിമൂന്ന് മാസത്തിനുള്ളില്‍ സംഘടനയെ ശക്തിപ്പെടുത്തും. തുടര്‍ന്ന് സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തുമെന്നും ഉത്തര്‍പ്രദേശിലെ മുന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് രാജ് ബാബ്ബര്‍ പറഞ്ഞു.  കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിനിര്‍ത്തി കൂട്ടായി പ്രവര്‍ത്തിച്ചാല്‍ തിരുച്ചുവരവ് അസാധ്യമല്ല. ഉപതെരഞ്ഞടുപ്പില്‍ മത്സരിച്ചാല്‍ പ്രത്യേകിച്ച് നേട്ടമുണ്ടാക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തുണ്ടായ കനത്ത തോല്‍വിയെ തുടര്‍ന്ന് പിസിസി പ്രസിഡന്റ സ്ഥാനത്ത് രാജ് ബാബ്ബര്‍ രാജിവെച്ചിരുന്നു.

തുണ്ട്‌ല, ഗോവിന്ദ് നഗര്‍, കാന്‍പൂര്‍, പ്രതാപ്ഗഡ്, ചിത്രകൂട്, ഹാത്ര, രാംപൂര്‍, ജല്‍പൂര്‍ തുടങ്ങിയ പതിനൊന്ന് മണ്ഡലങ്ങളിലേക്കാണ് ഉപതെരഞ്ഞടുപ്പ്. ഇതില്‍ 8 സീറ്റുകളില്‍ ബിജെപിവിജയിച്ച മണ്ഡലങ്ങളാണ്. ഒരിടത്ത് ബിഎസ്പിക്കും രണ്ടിടത്ത് എസ്പിക്കുമാണ് വിജയം
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com