കറൻസി നോട്ടിൽ നിന്ന് ചിത്രം മാറ്റണം; നിരത്തുകൾക്ക് പേര് നൽകിയതും നീക്കണം; മഹാത്മാ ​ഗാന്ധിയെ അപമാനിച്ച് ഐഎഎസ് ഉദ്യോ​ഗസ്ഥ; വിവാദം

ഗാന്ധിജിയെ അപമാനിച്ച് ട്വിറ്ററിൽ സന്ദേശമിട്ട ഐഎഎസ് ഉദ്യോ​ഗസ്ഥയുടെ നടപടി വിവാദമായി
കറൻസി നോട്ടിൽ നിന്ന് ചിത്രം മാറ്റണം; നിരത്തുകൾക്ക് പേര് നൽകിയതും നീക്കണം; മഹാത്മാ ​ഗാന്ധിയെ അപമാനിച്ച് ഐഎഎസ് ഉദ്യോ​ഗസ്ഥ; വിവാദം

മുംബൈ: ഗാന്ധിജിയെ അപമാനിച്ച് ട്വിറ്ററിൽ സന്ദേശമിട്ട ഐഎഎസ് ഉദ്യോ​ഗസ്ഥയുടെ നടപടി വിവാദമായി. ​ഗാന്ധിയെ അപമാനിച്ചും ഗോഡ്സെക്കു നന്ദിയറിയിച്ചുമുള്ള ട്വീറ്റ് വിവാദമായതോടെ അവർ ട്വീറ്റ് പിൻവലിച്ച് വിശദീകരണ കുറിപ്പ് പോസ്റ്റ് ചെയ്ത് തടിയൂരി. മഹാരാഷ്ട്ര കേഡർ ഉദ്യോഗസ്ഥയായ നിധി ചൗധരി ഐഎഎസാണ് പുലിവാൽ പിടിച്ചത്. 

കറൻസി നോട്ടിൽ നിന്ന് ഗാന്ധിജിയുടെ ചിത്രം മാറ്റണമെന്നും നിരത്തുകൾക്ക് ഗാന്ധിയുടെ പേര് നൽകിയത് നീക്കം ചെയ്യണമെന്നുമാണ് നിധി ചൗധരി കുറിപ്പിൽ ആവശ്യപ്പെട്ടത്. രാഷ്ട്ര പിതാവിനെ അപമാനിച്ച ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്യണമെന്ന് എൻസിപി ആവശ്യപ്പെട്ടു. 

മെയ്17ന് പോസ്റ്റ് ചെയ്ത ട്വീറ്റ് വിവാദമായതോടെ വിശദീകരണവുമായി നിധി ചൗധരി രംഗത്തെത്തുകയായിരുന്നു. ട്വീറ്റ് ഡിലീറ്റ് ചെയ്തെന്നും ഗാന്ധിജിയെ അപമാനിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും നിധി വ്യക്തമാക്കി. തന്‍റെ ട്വീറ്റ് ആളുകള്‍ തെറ്റിദ്ധരിക്കുകയായിരുന്നെന്ന് നിധി മറ്റൊരു ട്വീറ്റ് ഇടുകയും ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com