യുവതികളോട് അശ്ലീല ചാറ്റ് പതിവ്; യുവ എന്‍ജിനിയറെ ആസിഡ് ഒഴിച്ചുകൊന്നു; നിഗൂഡത

വ്യാജ പ്രൊഫൈലുകളിലൂടെ സ്ത്രീകളോട് ചാറ്റ് ചെയ്യുക തിവാരിയുടെ പതിവായിരുന്നു എന്നെന്നും പൊലീസ് 
യുവതികളോട് അശ്ലീല ചാറ്റ് പതിവ്; യുവ എന്‍ജിനിയറെ ആസിഡ് ഒഴിച്ചുകൊന്നു; നിഗൂഡത

മുംബൈ: മര്‍ച്ചന്റ് നേവി എഞ്ചിനീയര്‍ അജ്ഞാതരുടെ ആസിഡ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു. മുംബൈ  അഹമ്മദാബാദ് ദേശീയ പാതയില്‍ വെച്ചാണ് നാല്‍പതുകാരനായ അവിനാഷ് തിവാരിയെയും സഹപ്രവര്‍ത്തകയായ സുഹൃത്ത് സീമ വിശ്വകര്‍മയേയും അജ്ഞാതര്‍ ആക്രമിച്ചത്. ഇരുവരും ഒരുമിച്ച് ബൈക്കില്‍ യാത്ര ചെയ്യുമ്പോഴാണ് ആക്രമണമുണ്ടായത്. ഇരുവരും ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്.

സിഗ്‌നല്‍ കാത്ത് നില്‍ക്കുമ്പോള്‍ ബൈക്കിലെത്തിയ അജ്ഞാതര്‍ ഇവരുടെ മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നു. ബൈക്കില്‍ നിന്ന് വീണപ്പോള്‍ രക്ഷിക്കണമെന്ന് അപേക്ഷിച്ച് അടുത്തുള്ള പെട്രോള്‍ പമ്പില്‍ ഇവര്‍ അഭയം പ്രാപിച്ചു. പമ്പ് ജീവനക്കാരാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. 2004 ല്‍ അവിനാഷിന്റെ വിവാഹമോചനക്കേസ് നടത്തിയത് സീമയായിരുന്നു. അങ്ങനെയാണ് ഇരുവരും പ്രണയത്തിലാകുന്നതും. തുടര്‍ന്ന് വര്‍ഷങ്ങളായിട്ട് ഒരുമിച്ച് കഴിയുകയായിരുന്നു ഇവര്‍.  സീമയും വിവാഹമോചിതയാണ്. സീമയുടെ നില ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തിവാരിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ നിരവധി സ്ത്രീകളുടെ അശ്ലീല ചിത്രങ്ങളും ചാറ്റുകളും കണ്ടെത്തി. വ്യാജ പ്രൊഫൈലുകളിലൂടെ സ്ത്രീകളോട് ചാറ്റ് ചെയ്യുക തിവാരിയുടെ പതിവായിരുന്നു എന്നുമാണ് പൊലീസ് പറയുന്നത്. ഈ വഴിക്ക് അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com