ലൈംഗികാതിക്രമം ചെറുത്തു: കൗമാരക്കാരന്‍ ജേഷ്യഠന്റെ ഭാര്യയേയും മകനേയും ക്രൂരമായി കൊലപ്പെടുത്തി

യുവതിയെ കഴുത്തറുത്തും മകനെ ഫാനില്‍ കെട്ടിതൂക്കിയുമാണ് കൊലപ്പെടുത്തിയത്. 
ലൈംഗികാതിക്രമം ചെറുത്തു: കൗമാരക്കാരന്‍ ജേഷ്യഠന്റെ ഭാര്യയേയും മകനേയും ക്രൂരമായി കൊലപ്പെടുത്തി

ഡല്‍ഹി: ലൈംഗികാതിക്രമം ചെറുത്തതിന് സഹോദരന്റെ ഭാര്യയേയും നാല് വയസായ മകനെയും കൊലപ്പെടുത്തിയ കൗമാരക്കാരന്‍ അറസ്റ്റില്‍. മധ്യ ഡെല്‍ഹിയിലെ പ്രേംനഗറിലാണ് സംഭവം. യുവതിയെ കഴുത്തറുത്തും മകനെ ഫാനില്‍ കെട്ടിതൂക്കിയുമാണ് കൊലപ്പെടുത്തിയത്. 

ഡല്‍ഹിയില്‍ 20 വര്‍ഷത്തോളമായി സ്ഥിരതാമസമാക്കിയ ഇവര്‍ ബീഹാറിലെ മുസാഫര്‍നഗര്‍ സ്വദേശികളാണ്. മുറിയ്ക്കുള്ളില്‍ 26കാരിയായ യുവതിയെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

യുവതിയുടെ കഴുത്തില്‍ മൂര്‍ച്ചയേറിയ ആയുധമുപയോഗിച്ചുള്ള ആഴമേറിയ മുറിവ് ഉണ്ടായിരുന്നു. ഇവരുടെ നാല് വയസുകാരനായ മകനെ സീലിങ് ഫാനില്‍ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. കൊലപാതകത്തിനിടെ ഉണ്ടായ മല്‍പ്പിടുത്തത്തില്‍ പ്രതിയുടെ ശരീരത്തിലും മുറിവുകളേറ്റിരുന്നു. കാലിലും മുഖത്തും ശരീരത്തിന്റെ പിറകിലും നഖക്ഷതമേറ്റ പാടുകളും കടിയേറ്റ അടയാളങ്ങളും ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പ്രതി യുവതിയെ ആക്രമിക്കാന്‍ ശ്രമിക്കുന്നതിനിടെ ഇവരുടെ നാലു വയസുകാരനായ മകന്‍ എഴുന്നേറ്റ് വന്നു. സംഭവത്തെപ്പറ്റി പിതാവിനെ അറിയിക്കുമെന്നും പറഞ്ഞു. അപ്പോഴാണ് പ്രതി കുഞ്ഞിനെ ഫാനില്‍ കെട്ടിത്തൂക്കി കൊന്നത്. മകനെ രക്ഷപ്പെടുത്താനുള്ള യുവതിയുടെ ശ്രമത്തിനിടെയാണ് പ്രതിക്ക് ശരീരത്തില്‍ മുറിവുകളേറ്റതെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് കഴുത്തറത്ത് യുവതിയേയും കൊലപ്പെടുത്തിയ ശേഷം പ്രതി സ്ഥലം വിടുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com