ഒരു ദയയുമില്ലാതെ രോഗിയെ തല്ലി പതം വരുത്തുന്ന ഡോക്ടര്‍; വീഡിയോ വൈറല്‍ 

രാജസ്ഥാനില്‍ മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍ രോഗിയെ തല്ലുന്ന വീഡിയോ വൈറലാകുന്നു
ഒരു ദയയുമില്ലാതെ രോഗിയെ തല്ലി പതം വരുത്തുന്ന ഡോക്ടര്‍; വീഡിയോ വൈറല്‍ 

ജയ്പൂര്‍: രാജസ്ഥാനില്‍ മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍ രോഗിയെ തല്ലുന്ന വീഡിയോ വൈറലാകുന്നു. മറ്റു ഡോക്ടര്‍മാരും രോഗികളും നോക്കിനില്‍ക്കേയാണ് റെസിഡന്റ് ഡോക്ടറുടെ അതിക്രമം. സംഭവത്തില്‍ സവായ് മാന്‍സിങ് മെഡിക്കല്‍ കോളേജ് അധികൃതരില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയതായി രാജസ്ഥാന്‍ ആരോഗ്യമന്ത്രി അറിയിച്ചു.

നീല ഷര്‍ട്ട് ധരിച്ചെത്തിയ ഡോക്ടര്‍ രോഗിയെ തല്ലുന്നതാണ് ദൃശ്യങ്ങളിലുളളത്. കിടക്കയില്‍ കിടക്കുന്ന രോഗിയെ തുടര്‍ച്ചയായി മുഖത്തടിക്കുകയാണ് ഡോക്ടര്‍. ഒരു ഘട്ടത്തില്‍ ബെഡില്‍ കയറിനിന്നും രോഗിയെ തല്ലുന്നത് ദൃശ്യങ്ങളില്‍ കാണാം.മറ്റു ഡോക്ടര്‍മാരും രോഗികളും നോക്കിനില്‍ക്കേയാണ് റസിഡന്റ് ഡോക്ടറുടെ അതിക്രമം.

ഡോക്ടറുടെ ചവിട്ടില്‍ നിന്ന് രോഗിയെ രക്ഷിക്കാന്‍ മറ്റു രോഗികള്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. സംഭവം അതിരുകടന്നതോടെ മറ്റു ഡോക്ടര്‍മാര്‍ ചേര്‍ന്ന് റസിഡന്റ് ഡോക്ടറെ പിടിച്ചുമാറ്റുന്നതും ദൃശ്യങ്ങളില്‍ കാണാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com