ഗാന്ധിയെ നോട്ടില്‍ നിന്ന് നീക്കണം; ഗോഡ്‌സെക്ക് നന്ദി; ഐഎഎസ് ഉദ്യോഗസ്ഥയെ മാറ്റി

ഗാന്ധിജിയെ അപമാനിച്ചും ഗാന്ധി ഘാതകന്‍ ഗോഡ്‌സെക്ക് നന്ദി പറഞ്ഞും ട്വീറ്റ് ചെയ്ത ഐഎഎസ് ഓഫിസറെ സ്ഥലം മാറ്റി
ഗാന്ധിയെ നോട്ടില്‍ നിന്ന് നീക്കണം; ഗോഡ്‌സെക്ക് നന്ദി; ഐഎഎസ് ഉദ്യോഗസ്ഥയെ മാറ്റി

മുംബൈ: ഗാന്ധിജിയെ അപമാനിച്ചും ഗാന്ധി ഘാതകന്‍ ഗോഡ്‌സെക്ക് നന്ദി പറഞ്ഞും ട്വീറ്റ് ചെയ്ത ഐഎഎസ് ഓഫിസറെ സ്ഥലം മാറ്റി. ബൃഹന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പറേഷനില്‍ സേവനമുഷ്ടിച്ചിരുന്ന നിധി ചൗധരിയെയാണ് സ്ഥലവും വകുപ്പും മാറ്റിയത്. മഹാരാഷ്ട്ര സംസ്ഥാന സര്‍ക്കാര്‍ ഇവര്‍ക്ക് കാരണംകാണിയ്ക്കല്‍ നോട്ടീസും നല്‍കി. മെയ് 17നാണ് ഇവര്‍ ഗാന്ധിയെ അപമാനിച്ച് ട്വീറ്റ് ചെയ്തത്.

ഗാന്ധിയുടെ  ചിത്രം ഇന്ത്യന്‍ രൂപയില്‍നിന്ന് ചിത്രം നീക്കം ചെയ്യണമെന്നും ഗാന്ധിയുടെ പേരിലുള്ള എല്ലാ സ്ഥാപനങ്ങളുടെയും റോഡുകളുടെയും പേരുമാറ്റിയും 150ാം ഗാന്ധി ജയന്തി 'ആഘോഷിക്കണമെന്നാണ്' ഇവര്‍ ട്വീറ്റ് ചെയ്തത്.  ട്വീറ്റില്‍ ഗാന്ധിയെ വധിച്ച ഗോഡ്‌സെക്ക് നന്ദി പറയുകയും ചെയ്തു . മഹാത്മാ ഗാന്ധി മരിച്ചു കിടക്കുന്ന ചിത്രം സഹിതമായിരുന്നു പോസ്റ്റ്. മുംബൈ മുന്‍സിപ്പല്‍ കോര്‍പറേഷനില്‍ ജോയിന്റ് മുന്‍സിപ്പല്‍ കമ്മീഷണറായിരുന്ന നിധിയെ ജലവിതരണം, ശുചീകരണ വിഭാഗത്തിലെ ഡെപ്യൂട്ടി സെക്രട്ടറിയായാണ് സ്ഥലം മാറ്റിയത്.

ട്വീറ്റിനെ തുടര്‍ന്ന് സമൂഹമാധ്യമത്തില്‍ ഇവര്‍ക്കെതിരെ രൂക്ഷവിമര്‍ശനമുയര്‍ന്നിരുന്നു. രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും സാമൂഹ്യ പ്രവര്‍ത്തകരും ഐഎഎസ് ഓഫിസര്‍ക്കെതിരെ രംഗത്തെത്തി. ഇവരെ സസ്‌പെന്റ് ചെയ്യണമെന്ന് എന്‍സിപി ആവശ്യപ്പെട്ടു. എന്നാല്‍, വിശദീകരണവുമായി ഇവര്‍ രംഗത്തെത്തി. ട്വീറ്റ് ഡിലീറ്റ് ചെയ്‌തെന്നും ഗാന്ധിയെ അപമാനിക്കുകയായിരുന്നില്ല തന്റെ ഉദ്ദേശ്യമെന്നും അവര്‍ പറഞ്ഞു. ചിലര്‍ തന്റെ ട്വീറ്റിനെ തെറ്റായി വ്യാഖ്യാനിച്ചെന്നും അവര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com