വ്യോമസേനാ വിമാനം കാണാതായി ; വിമാനത്തിനുള്ളില്‍ 13 പേര്‍, തെരച്ചില്‍ ഊര്‍ജ്ജിതം

മെചൂകയിലേക്ക് ഉച്ചയ്ക്ക് 12.25 ഓടെ യാത്ര തിരിച്ച വിമാനത്തിന് ഒരു മണിയോടെ കണ്‍ട്രോള്‍ റൂമൂമായുള്ള ബന്ധം നഷ്ടപ്പെട്ടതായാണ് വ്യോമസേനയുടെ റിപ്പോര്‍ട്ട്
വ്യോമസേനാ വിമാനം കാണാതായി ; വിമാനത്തിനുള്ളില്‍ 13 പേര്‍, തെരച്ചില്‍ ഊര്‍ജ്ജിതം

ന്യൂഡല്‍ഹി: അസമിലെ ജോര്‍ഹട്ടില്‍ നിന്നും അരുണാചല്‍ പ്രദേശിലേക്ക് തിരിച്ച വ്യോമസേനാ വിമാനം കാണാതായി. എട്ട് ജീവനക്കാരും അഞ്ച് യാത്രക്കാരുമടക്കം 13 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. മെചൂകയിലേക്ക് ഉച്ചയ്ക്ക് 12.25 ഓടെ യാത്ര തിരിച്ച വിമാനത്തിന് ഒരു മണിയോടെ കണ്‍ട്രോള്‍ റൂമൂമായുള്ള ബന്ധം നഷ്ടപ്പെട്ടതായാണ് വ്യോമസേനയുടെ റിപ്പോര്‍ട്ട്. 

തകര്‍ന്നു വീണതായുള്ള അഭ്യൂഹങ്ങളെ തുടര്‍ന്ന് വ്യോമസേന തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. പര്‍വ്വത നിരയ്ക്കും വനപ്രദേശത്തിനും മുകളിലൂടെയാണ് സഞ്ചാര മാര്‍ഗമെന്നതാണ് തെരച്ചില്‍ ദുര്‍ഘടമാക്കുന്നതെന്ന്  വ്യോമസേന ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

റഷ്യന്‍ നിര്‍മ്മിത വിമാനമാണ് കാണാതായ എ എന്‍-32. കഴിഞ്ഞ നാല്‍പ്പതിലേറെ വര്‍ഷമായി ഇത് ഇന്ത്യന്‍ സൈന്യം ഉപയോഗിച്ച് വരുന്നുണ്ട്. 2016 ല്‍ ചെന്നൈയില്‍ നിന്ന് ആന്‍ഡമാനിലേക്ക് യാത്ര തിരിച്ച എ എന്‍ -32 വിമാനവും ബംഗാള്‍ ഉള്‍ക്കടലിന് മുകളിലൂടെ പറക്കുന്നതിനിടയില്‍ കാണാതായിരുന്നു. വലിയ സന്നാഹങ്ങളുമായി തെരച്ചില്‍ നടത്തിയെങ്കിലും വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. വിമാനത്തിലുണ്ടായിരുന്ന 29 പേരും മരിച്ചതായാണ് പിന്നീട് കണക്കാക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com