കശ്മീരില്‍ ഭീകരാക്രമണം ; പെണ്‍കുട്ടിയെ വീട്ടില്‍ കയറി വെടിവച്ചു കൊന്നു

പുല്‍വാമ സ്വദേശിയായ നിഗീനയാണ് കൊല്ലപ്പെട്ടത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ശ്രീനഗര്‍ : പെണ്‍കുട്ടിയെ വീട്ടില്‍ കയറി ഭീകരര്‍ വെടിവച്ചു കൊന്നു. പുല്‍വാമ സ്വദേശിയായ നിഗീനയാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ ഒരു ചെറുപ്പക്കാരന് കൂടി വെടിയേറ്റിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.ഇരുവരെയും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. ആണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

 ആക്രമണത്തിന്റെ കാരണമെന്താണെന്നോ ഏത് സംഘടനയാണെന്നോ ഇതുവരെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടില്ല. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥലത്ത് കൂടുതല്‍ സുരക്ഷാ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com