വിഷമിക്കേണ്ട, നഷ്ടപ്പെട്ട കഞ്ചാവ് തിരിച്ചെടുക്കാന്‍ ഞങ്ങള്‍ സഹായിക്കാം; സോഷ്യല്‍ മീഡിയയില്‍ കേരള പൊലീസിന് വെല്ലുവിളിയായി അസം പൊലീസ്

ഇപ്പോളിതാ കേരള പൊലീസിന് വെല്ലുവിളിയായി രംഗത്തെത്തിയിരിക്കുകയാണ് അസം പൊലീസ്! 
വിഷമിക്കേണ്ട, നഷ്ടപ്പെട്ട കഞ്ചാവ് തിരിച്ചെടുക്കാന്‍ ഞങ്ങള്‍ സഹായിക്കാം; സോഷ്യല്‍ മീഡിയയില്‍ കേരള പൊലീസിന് വെല്ലുവിളിയായി അസം പൊലീസ്

ട്രോളുകളിലൂടെ ആളുകളെ കയ്യിലെടുത്ത് സാമൂഹ്യ മാധ്യമങ്ങളില്‍ ഹിറ്റായതാണ് നമ്മുടെ കേരള പൊലീസിന്റെ ഫെയ്‌സ്ബുക്ക് പേജ്. ട്രോളുകള്‍ മാത്രമല്ല, വരുന്ന കമന്റുകള്‍ക്ക് ചുട്ടമറുപടിയും നല്‍കുന്നതില്‍ മിടുക്കന്‍മാരാണ് നമ്മുടെ 'പൊലീസ് മാമന്‍മാര്‍'. ഇപ്പോളിതാ കേരള പൊലീസിന് വെല്ലുവിളിയായി രംഗത്തെത്തിയിരിക്കുകയാണ് അസം പൊലീസ്! 

അസം പൊലീസിന്റെ ഒഫിഷ്യല്‍ ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്ത ട്വീറ്റാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഹിറ്റായിരിക്കുന്നത്. വന്‍ കഞ്ചാവ് വേട്ട നടത്തിയതിനെ കുറിച്ചാണ് അസം പൊലീസിന്റെ ട്വീറ്റ്. 

പിടിച്ചെടുത്ത കഞ്ചാവ് പൊതികളുടെ ചിത്രത്തിനൊപ്പം, കഞ്ചാവ് നഷ്ടപ്പെട്ടവര്‍ പരിഭ്രാന്തരാകേണ്ടെന്നും ധുബ്രി പൊലീസുമായി ബന്ധപ്പെട്ടാല്‍ മതിയെന്നുമാണ് അസം പൊലീസിന്റെ ട്വീറ്റ്. 

' കഴിഞ്ഞ രാത്രി ചംഗോലിയ ചെക്‌പോയിന്റിന് സമീപം ആര്‍ക്കെങ്കിലും 590 കിലോ കഞ്ചാവും ട്രക്കും നഷ്ടപ്പെട്ടോ? പരിഭ്രാന്തരാകേണ്ട, ഞങ്ങളത് കണ്ടെത്തി. ധുബ്രി പൊലീസുമായി ബന്ധപ്പെടു, അവരത് നിങ്ങളിലെത്തിക്കാന്‍ സഹായിക്കും' എന്നായിരുന്നു അസം പൊലീസിന്റെ ട്വീറ്റ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com