സിംഗൂരില്‍ വേണ്ടത് വ്യവസായ ശാല ; മമതയ്‌ക്കെതിരെ കര്‍ഷക മുന്നേറ്റമുണ്ടാക്കുമെന്ന് ബിജെപി

സിംഗൂരിലെ സ്ഥലം കൃഷിഭൂമിയാക്കുമെന്ന വാഗ്ദാനം ഇതുവരെ പാലിക്കാന്‍ മമതയ്ക്ക് കഴിഞ്ഞിട്ടില്ല.
സിംഗൂരില്‍ വേണ്ടത് വ്യവസായ ശാല ; മമതയ്‌ക്കെതിരെ കര്‍ഷക മുന്നേറ്റമുണ്ടാക്കുമെന്ന് ബിജെപി

കൊല്‍ക്കത്ത : മമതാ ബാനര്‍ജിക്കെതിരെ ജനരോഷം അഴിച്ചുവിടാന്‍ ബിജെപി ഒരുങ്ങുന്നു. കര്‍ഷക മുന്നേറ്റങ്ങളിലൂടെ തൃണമൂല്‍ സര്‍ക്കാരിനെ താഴെയിറക്കാനാണ് ബിജെപി പദ്ധതിയിടുന്നത്. സിംഗൂരിലെ സ്ഥലം കൃഷിഭൂമിയാക്കുമെന്ന വാഗ്ദാനം ഇതുവരെ പാലിക്കാന്‍ മമതയ്ക്ക് കഴിഞ്ഞിട്ടില്ല. ഈ വിഷയം ഉയര്‍ത്തി കര്‍ഷകരെ കൂടെ നിര്‍ത്താനാണ് ബിജെപിയുടെ ശ്രമം.

സിംഗൂരിലെ ഭൂമിയില്‍ വ്യവസായം വേണോ അതോ കൃഷി നടത്തണോ എന്നത് സംബന്ധിച്ച കര്‍ഷകരുടെ അഭിപ്രായം അറിയുന്നതിനുള്ള മാര്‍ഗവും ബിജെപി ആരംഭിച്ചു. കിസാന്‍ മോര്‍ച്ച പ്രവര്‍ത്തകര്‍ക്കാണ് കര്‍ഷകരുടെ അഭിപ്രായം അറിയുന്നതിനായുള്ള ചുമതല നല്‍കിയത്. 

997 ഏക്കര്‍ സ്ഥലം കൃഷിയോഗ്യമാക്കാമെന്നാണ് മമത കര്‍ഷകരോട് വാഗ്ദാനം ചെയ്തിരുന്നത്. ടാറ്റയില്‍ നിന്നും ഭൂമി തിരികെ കര്‍ഷകര്‍ക്ക് നല്‍കിയെങ്കിലും തരിശ് നിലത്തില്‍ കൃഷിയിറക്കുന്നതിനുള്ള നടപടിയുണ്ടായില്ലെന്നാണ് ബിജെപിയുടെ ആക്ഷേപം.കൃഷി നടത്താത്ത സാഹചര്യത്തില്‍ ഭൂമി വ്യവസായത്തിനായി വിട്ടു നല്‍കണമെന്നാണ് ബിജെപിയുടെ ആവശ്യം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com