സ്വച്ഛ ഭാരത് മിഷന്‍ ടോയിലറ്റുകളില്‍ മഹാത്മാ ഗാന്ധിയുടെയും അശോക സ്തംഭത്തിന്റെയും ചിത്രങ്ങള്‍: വിവാദം

സ്വച്ഛ ഭാരത് മിഷന്‍ പദ്ധതി പ്രകാരം നിര്‍മ്മിച്ച ടോയിലറ്റുകളുകളില്‍ മഹാത്മാ ഗാന്ധിയുടെ ചിത്രവും ദേശീയ ചിഹ്നവും പതിച്ച ടയിലുകള്‍ പാകി
സ്വച്ഛ ഭാരത് മിഷന്‍ ടോയിലറ്റുകളില്‍ മഹാത്മാ ഗാന്ധിയുടെയും അശോക സ്തംഭത്തിന്റെയും ചിത്രങ്ങള്‍: വിവാദം

ലഖ്‌നൗ: സ്വച്ഛ ഭാരത് മിഷന്‍ പദ്ധതി പ്രകാരം നിര്‍മ്മിച്ച ടോയിലറ്റുകളുകളില്‍ മഹാത്മാ ഗാന്ധിയുടെ ചിത്രവും ദേശീയ ചിഹ്നവും പതിച്ച ടയിലുകള്‍ പാകി. ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറിലാണ് സംഭവം. ഇതുസംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നതോടെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. 

ബുലന്ദ്ശഹറിലെ ഇച്ചാവാരി ഗ്രാമത്തിലാണ് മഹാത്മാ ഗാന്ധിയുടെയും ദേശീയ ചിഹ്നത്തിന്റെയും ചിത്രങ്ങള്‍ പതിച്ച ടയില്‍സ് ടോയിലറ്റില്‍ പതിപ്പിച്ചിരിക്കുന്നത്. സംഭവുമായി ബന്ധപ്പെട്ട് സ്വച്ഛ ഭാരതിന്റെ ചുമതലയുണ്ടായിരുന്ന ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്തിട്ടുണ്ട്. 

ഇച്ചാവാരി ഗ്രാമത്തില്‍ മാത്രം 508 ടോയിലറ്റുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഇതില്‍ പതിമൂന്നെണ്ണത്തിലാണ് മഹാത്മാഗാന്ധിയുടെയും അശോക സ്തംഭത്തിന്റെയും ചിത്രങ്ങളുള്ള ടയില്‍സുകള്‍ പതിപ്പിച്ചിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com