അയോധ്യയില്‍ ഏഴടിയുള്ള ശ്രീരാമ ശില്‍പ്പം സ്ഥാപിച്ച് യോഗി ആദിത്യനാഥ് ; പോസ്റ്റല്‍ കവറും പുറത്തിറക്കി

ശ്രീരാമന്റെ അഞ്ച് അവതാരങ്ങളില്‍ ഒന്നാണ് ഇവിടെ സ്ഥാപിച്ച 'കോദണ്ഡ രാമ'
അയോധ്യയില്‍ ഏഴടിയുള്ള ശ്രീരാമ ശില്‍പ്പം സ്ഥാപിച്ച് യോഗി ആദിത്യനാഥ് ; പോസ്റ്റല്‍ കവറും പുറത്തിറക്കി

ലക്‌നൗ: ഏഴടിയോളം ഉയരമുള്ള ശ്രീരാമ ശില്‍പ്പം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്തു. അയോധ്യയിലെ ശോധ് സന്‍സ്ഥനിലാണ് ഒറ്റത്തടിയില്‍ തീര്‍ത്ത ശില്‍പ്പം സ്ഥാപിച്ചത്. ശ്രീരാമന്റെ അഞ്ച് അവതാരങ്ങളില്‍ ഒന്നാണ് ഇവിടെ സ്ഥാപിച്ച 'കോദണ്ഡ രാമ' രൂപം. കര്‍ണാടകയില്‍ നിന്നാണ് ശില്‍പ്പമുണ്ടാക്കാനുള്ള ഈട്ടിത്തടി  എത്തിച്ചത്.

ശില്‍പ്പം അനാച്ഛാദനം ചെയ്ത അദ്ദേഹം ആര്‍ക്കിയോളജിക്കല്‍ റിപ്പോര്‍ട്ട് ഓഫ് അയോധ്യ, രാംലീല ജേര്‍ണി ഓഫ് ദ കരീബിയന്‍ കണ്‍ട്രീസ് എന്നിവ ഉള്‍പ്പെടെയുള്ള പുസ്തകങ്ങളും പോസ്റ്റല്‍ കവറും പ്രകാശനം ചെയ്തു. 

ശില്‍പ്പികളെയും മറ്റ് കലാകാരന്‍മാരെയും ആദരിച്ച ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്. അയോധ്യയിലെ വികസന പ്രവര്‍ത്തനങ്ങളും അദ്ദേഹം വിലയിരുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com