'പിന്നിലിരിക്കുന്ന ഒരൊറ്റയാള്‍ക്കു പോലും ഹെല്‍മറ്റ് ഇല്ല'; സ്വരം കടുപ്പിച്ച് ഹൈക്കോടതി

'പിന്നിലിരിക്കുന്ന ഒരൊറ്റയാള്‍ക്കു പോലും ഹെല്‍മറ്റ് ഇല്ല'; സ്വരം കടുപ്പിച്ച് ഹൈക്കോടതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചെന്നൈ: ഇരുചക്ര വാഹനങ്ങള്‍ ഓടിക്കുന്നവരും പിന്നില്‍ യാത്ര ചെയ്യുന്നവരും ഹെല്‍മറ്റ് ധരിക്കണമെന്ന നിയമം ചെന്നൈയില്‍ കര്‍ശനമായി നടപ്പാക്കാത്തത് എന്തുകൊണ്ടെന്ന് മദ്രാസ് ഹൈക്കോടതി. ഡല്‍ഹിയിലും ബംഗളൂരുവിലും നിയമം നടപ്പാക്കിയിട്ടുണ്ടെന്ന് ജസ്റ്റിസ് എസ് മണികുമാറിന്റെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.

ചെന്നൈയില്‍ പിന്നിലിരുന്നു യാത്ര ചെയ്യുന്ന ഒരൊറ്റയാള്‍ പോലും ഹെല്‍മറ്റ് ധരിച്ചതു കണ്ടിട്ടില്ലെന്ന് ബെഞ്ച് നിരീക്ഷിച്ചു. ഹെല്‍മറ്റ് നിയമം കര്‍ശനമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കെകെ രാജേന്ദ്രന്‍ നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് കോടതിയുടെ പരാമര്‍ശം.

ട്രാഫിക് നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് കോടതി അഭിപ്രായപ്പെട്ടു. കനത്ത പിഴ ഈടാക്കാനും വാഹനങ്ങള്‍ പിടിച്ചെടുക്കാനും നടപടി വേണമെന്ന് കോടതി പറഞ്ഞു. മോട്ടോര്‍ വാഹന നിയമപ്രകാരം ഹെല്‍മറ്റ് ധരിക്കാത്തവരില്‍നിന്ന് നൂറു രൂപ പിഴ ഈടാക്കാന്‍ മാത്രമേ കഴിയൂവെന്ന് അഡീഷനല്‍ അഡ്വക്കേറ്റ് ജനറല്‍ അരവിന്ദ് പാണ്ഡ്യന്‍ കോടതിയെ അറിയിച്ചു. വാഹനങ്ങള്‍ പിടിച്ചുവയ്ക്കാന്‍ നിര്‍ദേശിച്ചുകൊണ്ട് കോടതിയുടെ ഉത്തരവുണ്ട്. ഇതനുസരിച്ച് നടപടിയെടുക്കുന്നുണ്ട്. പുതിയ ഹെല്‍മറ്റും ബില്ലുമായി വന്നാല്‍ മാത്രമേ ഈ വാഹനങ്ങള്‍ വിട്ടുകൊടുക്കുന്നുള്ളൂവെന്നും അഡ്വക്കറ്റ് ജനറല്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com