ഭീഷണി കനത്തു; വന്നത് മൂന്നൂറിലേറെ കോളുകള്‍; കൊല്‍ക്കത്തയല്‍ ബിഫ് ഫെസ്റ്റ് റദ്ദാക്കി

സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് കൊല്‍ക്കത്തയില്‍ ബീഫ് ഫെസ്റ്റ് റദ്ദാക്കി
ഭീഷണി കനത്തു; വന്നത് മൂന്നൂറിലേറെ കോളുകള്‍; കൊല്‍ക്കത്തയല്‍ ബിഫ് ഫെസ്റ്റ് റദ്ദാക്കി

കൊല്‍ക്കത്ത: സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് കൊല്‍ക്കത്തയില്‍ ബീഫ് ഫെസ്റ്റ് റദ്ദാക്കി. ജൂണ്‍ 23ന് സെന്‍ട്രല്‍ കൊല്‍ക്കത്തയില്‍ നടത്താനിരുന്ന ഭക്ഷ്യമേളയാണ് റദ്ദാക്കിയത്. ഭീഷണി ഉയര്‍ന്ന പശ്ചാത്തലത്തില്‍ ബീഫ് ഫെസ്റ്റിവല്‍ എന്ന പേര് ബീപ് ഫെസ്റ്റിവെല്‍ എന്നാക്കി പുനര്‍നാമകരണം ചെയ്തിരുന്നു.

പരിപാടിയുമായി ബന്ധപ്പെട്ട് വിവിധ കേന്ദ്രങ്ങളില്‍ നിന്നുയര്‍ന്ന ഭീഷണിയെ തുടര്‍ന്നാണ് റദ്ദാക്കാനുള്ള സംഘാടകരുടെ തീരുമാനം. 
ഭക്ഷ്യമേളയുമായി ബന്ധപ്പെട്ട് ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പ് സമൂഹമാധ്യമത്തില്‍ പോസ്റ്റ് ഇട്ടതിന് പിന്നാലെ സംഘാടകര്‍ക്ക് തുടര്‍ച്ചയായി ഫോണ്‍ ഭീഷണികളാണ് വന്നത്. ഇന്നലെ മാത്രമായി മുന്നൂറ് കോളുകളാണ് വന്നതെന്നും സംഘാടകര്‍ പറയുന്നു.

ഭക്ഷ്യമേള റദ്ദാക്കണമെന്നും സമൂഹമാധ്യമങ്ങളിലെ ഇത് സംബന്ധിച്ച അക്കൗണ്ട് മരവിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ നിന്നാണ് ഫോണ്‍വിളികള്‍ വന്നതെന്നും സംഘാടകര്‍ പറയുന്നു. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇത് രാഷ്ട്രീയമോ,മതമോ അല്ലെന്നും വെറും ഇവന്റ് മാത്രമാണെന്നുമാണ് സംഘാടകരുടെ വാദം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com