ധാര്‍: ചാര്‍ജ് ചെയ്യുന്നതിനിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് പന്ത്രണ്ടുവയസുകാരന് മരിച്ചു. മധ്യപ്രദേശിലെ ധാര്‍ സ്വദേശിയായ ലഖാന് എന്ന കുട്ടിയാണ് മരിച്ചത്. ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനായി കുത്തിയിടുന്നതിനിടെ ബാറ്ററി പൊട്ടിത്തെറിക്കുകയായിരുന്നു. പന്ത്രണ്ടുകാരനായ ലഖാന്റെ മുഖത്തും നെഞ്ചത്തും ഗുരുതരമായി പൊള്ളലേറ്റിരുന്നു.
സ്ഫോടനത്തിന്റെ ശബ്ദം കേട്ട് അമ്മാവന്ഓടിയെത്തിയപ്പോഴേക്കും കുട്ടി ബോധരഹിതനായി നിലത്ത് കിടക്കുന്നതാണ് കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഫോണ്‍ അമിതമായി ചൂടായതിനെ തുടര്‍ന്ന് പൊട്ടിത്തെറിച്ചുള്ള അപകടങ്ങള്‍ മുന്‍പും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ